മദ്രസ്സ പഠനം പരിശോധിക്കണം

മയക്കുമരുന്ന് കേസിൽ പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും മുസ്ലീങ്ങൾ ആണെന്നും മതപഠനം അവരെ സ്വാധീനിക്കുന്നില്ല എന്നുള്ളതുമായ മുൻ മന്ത്രി കെ ടി ജലീലിന്റെ പ്രസ്താവന പാടെ തള്ളിക്കളയാവുന്നതല്ല. ജലീലിന്റെ പ്രസ്താവനയോട് ചേർത്ത് വായിക്കാവുന്നതാണ് കോഴിക്കോട് താമരശ്ശേരിയിൽ നിന്ന് വന്നിട്ടുള്ള മറ്റൊരു വാർത്ത.അതായത് നിത്യലഹരിക്കാർക്ക് മഹല്ല് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട്.
ഒരു മതവും അതിൻറെ അനുയായികളെ വഴിതെറ്റാൻ അല്ല പറയുന്നത്. ഉദാത്തമായ കാര്യങ്ങൾ തന്നെയാണ് മതഗ്രന്ഥങ്ങൾ പകരുന്നത്.എന്നാൽ അവ പകർന്ന് കുട്ടികളിലേക്ക് കൊടുക്കുന്നതിലും അതിൻറെ പ്രയോഗതലം ബോധ്യപ്പെടുത്തുന്നതിലും മതപാഠശാലകൾ പരാജയപ്പെടുന്നതിന്റെ പ്രത്യക്ഷ ലക്ഷണം കൂടിയാണ് മുസ്ലിം സമുദായത്തിനിടയിൽ വർദ്ധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗം. ഇത് ഒരു വസ്തുതയാണ്.ഈ വസ്തുതയെ അംഗീകരിച്ച് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് തിരിച്ചറിഞ്ഞു മതത്തിനുള്ളിൽ നിന്ന് ഉത്തരവാദിത്തപ്പെട്ടവർ പരിഹരിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. മദ്രസ അധ്യായനത്തിൽ കാതലായ പരിശോധന അനിവാര്യമായിരിക്കുന്നു എന്നു കൂടി പുതിയ സംഭവങ്ങൾ വിരൽചുണ്ടുന്നു.