Skip to main content
Ad Image

ഒ അബ്ദുള്ളയ്ക്ക് ഇനിയും പിടി കിട്ടിയിട്ടില്ല

Glint Staff
la ilaha illalla
Glint Staff

ചാനലുകാർ ഇനി ഒ.അബ്ദുള്ളയെ മുസ്ലീം പണ്ഡിതൻ എന്ന നിലയിൽ ചർച്ചയ്ക്ക് വിളിക്കുന്നത് ഒഴിവാക്കണം. അദ്ദേഹത്തിന് ഇത്രയും പ്രായമായിട്ടു പോലും 'ലാ ഇലാഹ ഇല്ലല്ലാഹ് ' എന്നതിൻ്റെ അർത്ഥം പിടി കിട്ടിയിട്ടില്ല. ഇസ്ലാം തീവ്രവാദത്തിനു കാരണവും ഇതിൻ്റെ അർത്ഥം തെറ്റായി ധരിക്കുന്നതിനാൽ. അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല എന്ന ഏകദൈവ അദ്വൈത സിദ്ധാന്തമാണ് ലാ ഇലാഹ ഇല്ലല്ലാഹ് . അതല്ലാതെ മറ്റൊന്നില്ല എന്നും വായിക്കാം. സത്യം രണ്ടുണ്ടാകാൻ പറ്റില്ലല്ലോ. ഇതിനെ , 'ഞങ്ങളുടെ' ദൈവമല്ലാതെ വേറെ ദൈവമില്ലെന്ന്  ഒ. അബ്ദുള്ളയും തെറ്റിദ്ധരിച്ചിരിക്കുന്നു. ഈ അബദ്ധ ധാരണയിലാണ് , നടൻ മോഹൻലാൽ ശബരിമലയിൽ മമ്മുട്ടിയുടെ പേരിൽ വഴിപാടു നടത്തിയതിൻ്റെ പേരിൽ മമ്മുട്ടി പരസ്യമാപ്പു പറഞ്ഞ് തൗബ ചെയ്യണമെന്ന് ഒ. അബ്ദുള്ള ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു കേട്ട് മതനേതാക്കളും രംഗത്തു വന്നിരിക്കുന്നു. ലാ ഇലാഹ ഇല്ലല്ലാഹിൻ്റെ  അതേ അർത്ഥം തന്നെയാണ് ശബരിമലയിൽ  18-ാം പടി കയറുമ്പോൾ കാണുന്ന സംസ്കൃതവാക്ക് "തത്വമസി" യുടേതും

Ad Image