Skip to main content
Ad Image

നേതാക്കളും മന്ത്രിമാരും പ്രതികരണത്തിൽ നിയന്ത്രണം പാലിക്കണം

Glint Staff
Kerala Ministers
Glint Staff

കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും അല്പം പ്രായമുള്ളവരുടെയും ഒക്കെ പരസ്യ പ്രതികരണങ്ങളിൽ മിതത്വം പാലിക്കേണ്ടത് അനിവാര്യമായ സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും പരമ്പരകളുടെ വാർത്തയില്ലാതെ ഒരു ദിവസവും കേരളം കടന്നു പോകുന്നില്ല. വൈകാരിക ക്ഷോഭവും ആ ക്ഷോഭത്തിലുള്ള പ്രവർത്തനവും ആണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് ആൾക്കാരെ എത്തിക്കുന്നത്.
       ഒരു വ്യക്തിയുടെ വൈകാരിക ഘടന മാറുന്നതിൽ ഒട്ടേറെ ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട്.അതിൽ ഒരു പ്രധാന ഘടകം എന്നു പറയുന്നത് സാമൂഹികമായി നിലനിൽക്കുന്ന ഒരു അന്തരീക്ഷമാണ്.ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന വ്യക്തികൾ പ്രമുഖ വ്യക്തികൾ മന്ത്രിമാർ ഇവരൊക്കെ സമൂഹത്തിൻറെ മുകളിൽ നിൽക്കുന്ന വ്യക്തികളാണ്. സാമൂഹിക അന്തരീക്ഷ സൃഷ്ടിയിൽ ഇവരുടെയൊക്കെ പെരുമാറ്റങ്ങൾക്ക് നിർണായ പങ്കുണ്ട്.അതൊക്കെ അറിഞ്ഞും അറിയാതെയും അത് കേൾക്കുകയും കാണുകയും ചെയ്യുന്ന  കുട്ടികളെയുൾപ്പടെ എല്ലാവരെയും സ്വാധീനിക്കുന്നുണ്ട്.പരിണിത പ്രജ്ഞർ എന്ന് സമൂഹം തിരിച്ചറിയേണ്ട വ്യക്തികൾ വൈകാരിക ക്ഷോഭങ്ങളിൽ ഏർപ്പെടുകയും പരസ്പരം പഴിചാരലുകൾ ഏർപ്പെടുകയും ചെയ്യുമ്പോൾ സാധാരണ ജനങ്ങൾ വൈകാരികതയ്ക്ക് അടിപ്പെട്ട് പോകുന്നതിൽ അസ്വാഭാവികത കണ്ടെത്തുന്നില്ല. ഈ അതിവൈകാരികതയും അതനുസരിച്ചുള്ള പ്രവർത്തനവും ആണ് കേരളത്തിലെ കുട്ടികളെയും യുവാക്കളെയും അസ്വസ്ഥമാക്കുന്നത്.ആസ്വസ്ഥതയിൽ നിന്നുള്ള രക്ഷതേടലിന്റെ ഭാഗമാണ് പലപ്പോഴും കുട്ടികൾ ലഹരി പദാർത്ഥം ഉപയോഗത്തിലേക്ക് എത്തപ്പെടുന്നത്
 

Ad Image