Manmohan Singh

മന്‍മോഹന്‍ സിങ്ങ്. ഇന്ത്യയുടെ 13ാമത് പ്രധാനമന്ത്രി. സാമ്പത്തിക ശാസ്ത്രഞ്ജന്‍ എന്ന നിലയില്‍ പ്രസിദ്ധന്‍. ജവഹര്‍ലാല്‍ നെഹ്രുവിന് ശേഷം ആദ്യമായി അഞ്ചുവര്‍ഷ കാലാവധി തികച്ച് അധികാരത്തില്‍ തിരിച്ചെത്തിയ നേട്ടം സ്വന്തം. സിഖ് സമുദായത്തില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാണ്. ജനനം 1932 സെപ്തംബര്‍ 26- ന് ഇന്ന്‍ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന ഗായില്‍. 1947-ല്‍ വിഭജനത്തെ തുടര്‍ന്ന് കുടുംബം ഇന്ത്യയിലേക്ക് വന്നു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷണ ബിരുദം നേടിയ ശേഷം ഐക്യരാഷ്ട്ര സഭയില്‍ 1966 മുതല്‍ മൂന്ന്‍ വര്‍ഷം പ്രവര്‍ത്തിച്ചു. 1970-കളിലും 1980-കളിലും ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരില്‍ പ്രധാന സാമ്പത്തിക ചുമതലകള്‍ വഹിച്ചു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (1972-76), റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ (1982-85), പ്ലാനിംഗ് കമ്മീഷന്‍ ഉപാധ്യക്ഷന്‍ (1985-87) എന്നിവ ഇതില്‍പ്പെടും. 1991-ല്‍ പി.വി. നരസിംഹ റാവു മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായി. രാജ്യം നേരിട്ടിരുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സമ്പദ് വ്യവസ്ഥയില്‍ ഉദാരവല്‍ക്കരണ നടപടികള്‍ക്കും ഘടനാപരമായ പരിഷ്കാരങ്ങള്‍ക്കും തുടക്കം കുറിച്ചു. 1998 മുതല്‍ 2004 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. 2004-ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യ പുരോഗമന സഖ്യ (യു.പി.എ) സര്‍ക്കാറില്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. സഖ്യം അധ്യക്ഷ സോണിയാ ഗാന്ധി സ്ഥാനം നിരസിച്ചതിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു സിങ്ങിന്റെ അധികാരലബ്ധി. 2009 പൊതുതിരഞ്ഞെടുപ്പില്‍ യു.പി.എ വര്‍ധിത ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായി തുടര്‍ന്നു.

പാകിസ്ഥാനെ ആക്രമിക്കാന്‍ മന്‍മോഹന്‍ സിങ് പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തല്‍

മുംബൈയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാക്കിസ്ഥാനെതിരെ സൈനിക നടപടിക്കു തയാറെടുത്തിരുന്നതായി മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ വളിപ്പെടുത്തല്‍..........

നോട്ട് നിരോധനം മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി സമ്മതിക്കണം: മന്‍മോഹന്‍ സിങ്

നോട്ട് നിരോധനം മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മതിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ടസാധുവാക്കല്‍ സംബന്ധിച്ച രാഷ്ട്രീയ വാദങ്ങള്‍ അവസാനിപ്പിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയെ പുനര്‍നിര്‍മിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മോദി തയ്യാറാവണമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

നോട്ടസാധുവാക്കല്‍: മോശം ഫലങ്ങള്‍ വരാനിരിക്കുന്നതെയുള്ളൂ - മന്‍മോഹന്‍ സിങ്ങ്

നോട്ടസാധുവാക്കല്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ്. നോട്ടസാധുവാക്കലിന്റെ ഏറ്റവും മോശം ഫലങ്ങള്‍ വരാനിരിക്കുന്നതെയുള്ളൂ എന്ന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്.

കല്‍ക്കരിപ്പാടം അഴിമതി: സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്‍മോഹന്‍ സിങ്ങ് സുപ്രീം കോടതിയില്‍

കല്‍ക്കരിപ്പാടം ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ വിചാരണക്കോടതി സമന്‍സ് പുറപ്പെടുവിച്ചതിനെതിരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ബുധനാഴ്ച സുപ്രീം കോടതിയെ സമീപിച്ചു.

കല്‍ക്കരിപ്പാടം ക്രമക്കേട്: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ പ്രതി ചേര്‍ത്തു

കല്‍ക്കരിപ്പാടം വിതരണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ പ്രത്യേക സി.ബി.ഐ കോടതി പ്രതി ചേര്‍ത്തു.

ജഡ്ജി നിയമനത്തില്‍ സമ്മര്‍ദ്ദമുണ്ടായെന്ന് മന്‍മോഹന്‍ സിങ്ങ്

ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് മദ്രാസ്‌ ഹൈക്കോടതിയില്‍ അഴിമതി ആരോപണം നേരിട്ടിരുന്ന ഒരു ജഡ്ജിയുടെ നിയമനത്തിനായി ഡി.എം.കെ യില്‍ നിന്ന്‍ സമ്മര്‍ദ്ദമുണ്ടായെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്.

മന്‍മോഹന്‍ സിങ്ങിന്റെ സഹോദരന്‍ ബി.ജെ.പിയില്‍

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അര്‍ദ്ധ സഹോദരന്‍ ദല്‍ജിത് സിങ്ങ് കോലി ബി.ജെ.പിയില്‍ ചേര്‍ന്നു. വെള്ളിയാഴ്ച നരേന്ദ്ര മോഡി പങ്കെടുത്ത റാലിയില്‍ കോലി സംബന്ധിച്ചു.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വോട്ട് അസമില്‍ രേഖപ്പെടുത്തി

രാജ്യത്ത് മോഡി തരംഗമില്ലെന്നും അതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും വോട്ട് ചെയ്തു പുറത്തിറങ്ങിയ  മന്‍മോഹന്‍ സിംഗ് പറഞ്ഞു.

മാദ്ധ്യമങ്ങള്‍ പ്രധാനമന്ത്രിക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ല: പി.എം.ഒ

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 1000-ത്തില്‍ അധികം പ്രസംഗങ്ങള്‍ മൻമോഹൻ സിംഗ് നടത്തിയിട്ടുണ്ടെന്ന്‍ മാദ്ധ്യമ ഉപദേഷ്ടാവ് പങ്കജ് പച്ചൗരി.

Pages