Skip to main content
Ad Image
ന്യൂഡല്‍ഹി

manmohan singh

 

കല്‍ക്കരിപ്പാടം വിതരണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ പ്രത്യേക സി.ബി.ഐ കോടതി പ്രതി ചേര്‍ത്തു. ഹിന്‍ഡാല്‍കൊ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് അനധികൃതമായി ഖനന അനുമതി നല്‍കിയെന്ന കേസിലാണ് മന്‍മോഹന്‍ സിങ്ങടക്കം ആറുപേരെ പ്രതി ചേര്‍ത്തിരിക്കുന്നത്. ഏപ്രില്‍ എട്ടിന് ഹാജരാകാന്‍ ഇവരോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.

 

ഹിന്‍ഡാല്‍കൊ, കമ്പനി ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള, കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി.സി പരഖ് എന്നിവരും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ക്രിമിനല്‍ ഗൂഡാലോചന, അഴിമതി, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് മന്‍മോഹന്‍ സിങ്ങ് അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മന്‍മോഹന്‍ സിങ്ങ് കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സമയത്താണ് സംഭവം നടന്നത്.

 

ജനുവരിയില്‍ സമര്‍പ്പിച്ച അവസാന റിപ്പോര്‍ട്ടില്‍ ആരേയും വിചാരണ ചെയ്യാന്‍ തക്കതായ തെളിവ് ഇല്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ട് തള്ളിയാണ് പ്രത്യേക കോടതി ആറുപേരെ പ്രതി ചേര്‍ത്തിരിക്കുന്നത്.  

 

നടപടിക്രമങ്ങള്‍ ലംഘിച്ചാണ് ഒഡിഷയിലെ തലബിര പാടം 2005-ല്‍ ഹിന്‍ഡാല്‍കൊയ്ക്ക് നല്‍കിയതെന്നാണ് ആരോപണം. ജനുവരിയില്‍ സി.ബി.ഐ കേസില്‍ മന്‍മോഹന്‍ സിങ്ങിനെ ചോദ്യം ചെയ്തിരുന്നു.

Tags
Ad Image