Skip to main content
Ad Image

മസ്കിൻ്റെ വിരട്ടൽ  സ്വയം വിനയായി

Glint Staff
Elon Musk's Attitude
Glint Staff

 സ്റ്റാർ ലിങ്ക് ഓഫ് ചെയ്തു കഴിഞ്ഞാൽ അതോടെ ഉക്രൈൻ്റെ യുദ്ധം കഴിഞ്ഞു എന്ന് ടെസ്ല ഉടമ ഇലോൺ മസ്കിന്റെ പ്രസ്താവന ലോകരാജ്യങ്ങളുടെ കണ്ണു തുറപ്പിക്കുന്ന മുന്നറിയിപ്പായി. ഇത് തിരിച്ചറിഞ്ഞതു കൊണ്ടാവണം മസ്ക് താൻ അങ്ങനെ ചെയ്യുകയില്ല എന്ന് പിന്നീട് പറഞ്ഞത്.
       ലോകം മുഴുവൻ ഉപഗ്രഹം വഴി ഇൻറർനെറ്റ് നൽകുന്നതാണ് സ്റ്റാർ ലിങ്ക്. അതിൻറെ സ്വിച്ച് തൻറെ കൈയിൽ ആണെന്ന് പ്രഖ്യാപിക്കുകയായിരുന്നു ആ ഒരു പ്രസ്താവനയിലൂടെ മസ്ക്. മാറുന്ന ലോക ക്രമത്തിൽ സ്റ്റാർ ലിങ്കിനെ ആശ്രയിക്കുന്നത് ഉചിതമാകില്ല എന്നുള്ളതാണ് ലോകരാഷ്ട്രങ്ങൾ ഈ പ്രസ്താവനയിലൂടെ  തിരിച്ചറിഞ്ഞത്.
 

Ad Image