മസ്കിൻ്റെ വിരട്ടൽ സ്വയം വിനയായി
കശ്മീരില്‍ സൈനിക ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ജമ്മു കശ്മീരിലെ ഷോപിയാനില്‍ യുവ സൈനിക ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബുധനാഴ്ച രാവിലെയാണ് ലെഫ്റ്റനന്റ് ഉമ്മര്‍ ഫയാസിന്റെ (22) മൃതദേഹം വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.
കശ്മീര്‍: ഏറ്റുമുട്ടലിനിടെ സൈന്യത്തിന് നേര്‍ക്ക് കല്ലേറ്; മൂന്ന്‍ പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു
കശ്മീരിലെ ബദ്ഗാമില്‍ ചൊവ്വാഴ്ച തീവ്രവാദിയുമായി ഏറ്റുമുട്ടിയ സി.ആര്‍.പി.എഫ് സൈനികര്‍ക്ക് നേരെ കല്ലേറുണ്ടായി. സേന ഇവര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ മൂന്ന്‍ പേര്‍ കൊല്ലപ്പെട്ടു
ജമ്മു സൈനിക ക്യാമ്പില്‍ ഭീകരാക്രമണം; മൂന്ന്‍ പേര്‍ കൊല്ലപ്പെട്ടു
ജമ്മു ജില്ലയിലെ അഖ്നൂര്‍ സെക്ടറില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ഭീകരാക്രമണത്തില്‍ ചുരുങ്ങിയത് മൂന്ന്‍ പേര്‍ കൊല്ലപ്പെട്ടു. ജനറല്‍ റിസര്‍വ് എഞ്ചിനീയര്‍ ഫോഴ്സിന്റെ ക്യാമ്പിലാണ് ആക്രമണമുണ്ടായത്. തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.
കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ചൊവ്വാഴ്ച ഉണ്ടായ ഭീകരാക്രമണത്തില്‍ ചുരുങ്ങിയത് ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. സി.ആര്‍.പി.എഫ് വാഹനത്തിന് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ട് പേര്‍ ജവാന്മാരും മറ്റുള്ളവര്‍ സാധാരണക്കാരുമാണ്.
അതേസമയം, പാമ്പോറില്‍ സര്‍ക്കാര്‍ കെട്ടിടം ആക്രമിച്ചവരെ കീഴ്പ്പെടുത്താനുള്ള സൈനിക നീക്കം രണ്ടാം ദിവസവും തുടരുകയാണ്. ഭീകരവാദികള്‍ സംരഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തില്‍ ഒളിച്ച് സൈനിക ആക്രമണത്തെ പ്രതിരോധിക്കുകയാണ്. രണ്ടോ മൂന്നോ ഭീകരര്‍ ഇവിടെ ഉണ്ടെന്നാണ് കണക്കാക്കുന്നത്.