Manmohan Singh

മന്‍മോഹന്‍ സിങ്ങ്. ഇന്ത്യയുടെ 13ാമത് പ്രധാനമന്ത്രി. സാമ്പത്തിക ശാസ്ത്രഞ്ജന്‍ എന്ന നിലയില്‍ പ്രസിദ്ധന്‍. ജവഹര്‍ലാല്‍ നെഹ്രുവിന് ശേഷം ആദ്യമായി അഞ്ചുവര്‍ഷ കാലാവധി തികച്ച് അധികാരത്തില്‍ തിരിച്ചെത്തിയ നേട്ടം സ്വന്തം. സിഖ് സമുദായത്തില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാണ്. ജനനം 1932 സെപ്തംബര്‍ 26- ന് ഇന്ന്‍ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന ഗായില്‍. 1947-ല്‍ വിഭജനത്തെ തുടര്‍ന്ന് കുടുംബം ഇന്ത്യയിലേക്ക് വന്നു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷണ ബിരുദം നേടിയ ശേഷം ഐക്യരാഷ്ട്ര സഭയില്‍ 1966 മുതല്‍ മൂന്ന്‍ വര്‍ഷം പ്രവര്‍ത്തിച്ചു. 1970-കളിലും 1980-കളിലും ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരില്‍ പ്രധാന സാമ്പത്തിക ചുമതലകള്‍ വഹിച്ചു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (1972-76), റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ (1982-85), പ്ലാനിംഗ് കമ്മീഷന്‍ ഉപാധ്യക്ഷന്‍ (1985-87) എന്നിവ ഇതില്‍പ്പെടും. 1991-ല്‍ പി.വി. നരസിംഹ റാവു മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായി. രാജ്യം നേരിട്ടിരുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സമ്പദ് വ്യവസ്ഥയില്‍ ഉദാരവല്‍ക്കരണ നടപടികള്‍ക്കും ഘടനാപരമായ പരിഷ്കാരങ്ങള്‍ക്കും തുടക്കം കുറിച്ചു. 1998 മുതല്‍ 2004 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. 2004-ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യ പുരോഗമന സഖ്യ (യു.പി.എ) സര്‍ക്കാറില്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. സഖ്യം അധ്യക്ഷ സോണിയാ ഗാന്ധി സ്ഥാനം നിരസിച്ചതിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു സിങ്ങിന്റെ അധികാരലബ്ധി. 2009 പൊതുതിരഞ്ഞെടുപ്പില്‍ യു.പി.എ വര്‍ധിത ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായി തുടര്‍ന്നു.

പ്രധാനമന്ത്രിക്ക് തലവേദനയായി മറ്റൊരു പുസ്തകം

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ പരിമിതികള്‍ ചുണ്ടിക്കാട്ടി മുന്‍ കല്‍ക്കരി മന്ത്രാലയ സെക്രട്ടറി പി.സി പരേഖിന്‍റെ പുസ്തകം . "ക്രൂസേഡർ ഓര്‍ കൻസ്പിററ്റർ? കാള്‍ഗേറ്റ് ആന്‍ഡ്‌ അദര്‍ ട്രുത്ത്" പുറത്തിറങ്ങി.

'അധികാര കേന്ദ്രം സോണിയയെന്ന് മന്‍മോഹന്‍ സിങ്ങ് അംഗീകരിച്ചിരുന്നു'

പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയാണ് അധികാര കേന്ദ്രമെന്ന് താന്‍ അംഗീകരിക്കുന്നതായും മന്‍മോഹന്‍ സിങ്ങ് പറഞ്ഞതായി സിങ്ങിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ ബാരുവിന്റെ വിവാദ വെളിപ്പെടുത്തല്‍.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മന്‍മോഹന്‍ സിംഗ് കേരളത്തില്‍

എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.വി തോമസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഞായറാഴ്ച കൊച്ചിയിലെത്തി.

കല്‍ക്കരിപ്പാടം അഴിമതിക്കേസ്: ടി.കെ.എ നായരെ സി.ബി.ഐ ചോദ്യംചെയ്തു

മൻമോഹൻ സിംഗ് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന 2006 മുതല്‍ 2009 വരെയുള്ള കാലയളവില്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്നു നായര്‍.

രാജീവ് വധക്കേസ്: തമിഴ്നാട് സര്‍ക്കാറിന്റെ തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തു

രാജീവ് ഗാന്ധി വധക്കേസില്‍ മുഴുവന്‍ പ്രതികളെയും ജയില്‍ മോചിതരാക്കാനുള്ള തമിഴ്നാട് സര്‍ക്കാറിന്റെ തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തു.

പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ പ്രതിഷേധം

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും പങ്കെടുത്ത ചടങ്ങ് ഡല്‍ഹി സ്വദേശിയുടെ പ്രതിഷേധ പ്രകടനത്തെ തുടര്‍ന്ന് തടസപ്പെട്ടു

സാമ്പത്തിക വളര്‍ച്ച കുറച്ചത് സി.എ.ജി.യും സി.വി.സി.യും-പ്രധാനമന്ത്രി

യു.പി.എയുടെ ഭരണകാലം ഇന്ത്യ ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ച കണ്ട കാലമായിരുന്നെന്ന് പ്രധാനമന്ത്രി

എല്ലാ സംസ്ഥാനങ്ങളിലും പ്രവാസി ഭവനുകള്‍ നിർമ്മിക്കും: പ്രധാനമന്ത്രി

പ്രവാസി ഭാരതീയ ഭവനുകൾ നിർമ്മിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് സഹായം നൽകാനുള്ള പദ്ധതി ഉടൻ ആരംഭിക്കുമെന്നും ഡൽഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തിന്‍റെ നിർമ്മാണം ഈ വർഷം പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി മൻമോഹൻസിംഗ് 

രാഷ്ട്രീയ പ്രശ്നത്തിന് സാമ്പത്തികശാസ്ത്ര പരിഹാരം തേടാൻ ശ്രമിച്ച പ്രധാനമന്ത്രി

Glint Views Service

രാഷ്ട്രീയ പ്രശ്നത്തിന് സാമ്പത്തിക പരിഹാരം പരീക്ഷിച്ചു നോക്കിയ പ്രധാനമന്ത്രി എന്നാവും അദ്ദേഹത്തെ ചരിത്രം ഒറ്റവാചകത്തില്‍ വിലയിരുത്തുക. എന്നാല്‍, മൻമോഹൻ സിങ്ങിന്റെ കാർമികത്വത്തിൽ നിയന്ത്രണമില്ലാതെ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങൾ പ്രത്യക്ഷത്തിൽ മാറ്റങ്ങള്‍ സൃഷ്ടിച്ചത് ഇന്ത്യയുടെ സാംസ്കാരിക സമവാക്യങ്ങളിലാണ്.

ത്രിദിന സന്ദര്‍ശനത്തിന് പ്രധാനമന്ത്രി കേരളത്തില്‍ എത്തി

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തില്‍ എത്തുന്ന മന്‍മോഹന്‍ സിങ്ങ് ശനി, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്തും കൊച്ചിയിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും.

Pages