മഹാരാഷ്ട്ര നിയമസഭാ സമ്മേളനം തുടങ്ങി; ശിവസേന പ്രതിപക്ഷത്ത്
മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന്റെ വിശ്വാസപ്രമേയ അവതരണമാണ് മൂന്ന്‍ ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ പ്രധാന കാര്യപരിപാടി.
മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന്റെ വിശ്വാസപ്രമേയ അവതരണമാണ് മൂന്ന്‍ ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ പ്രധാന കാര്യപരിപാടി.
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫട്നാവിസ് വെള്ളിയാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയാണ് 44-കാരനായ ഫട്നാവിസ്.
മഹാരാഷ്ട്രയില്‍ ബി.ജെ.പി നിയമസഭാകക്ഷി നേതാവായി പാര്‍ട്ടി അദ്ധ്യക്ഷന്‍ കൂടിയായ ദേവേന്ദ്ര ഫട്നാവിസിനെ ചൊവ്വാഴ്ച തെരഞ്ഞെടുത്തു. 44-കാരനായ ഫട്നാവിസ് സംസ്ഥാനത്തെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയാകും.
മുഖ്യമന്ത്രിയായി ബി.ജെ.പി തെരഞ്ഞെടുക്കുന്നത് നിതിന്‍ ഗഡ്കരിയോ ദേവേന്ദ്ര ഫട്നാവിസോ ആരായാലും ശിവസേന പിന്തുണയ്ക്കുമെന്ന് മുഖപത്രമായ സാംനയില്‍ പാര്‍ട്ടി വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ തനിച്ച് മന്ത്രിസഭ രൂപീകരിക്കാന്‍ ബി.ജെ.പി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സഖ്യചര്‍ച്ചകളില്‍ ശിവസേന മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന നിലപാടാണ് പാര്‍ട്ടിയ്ക്കുള്ളത്.
ഉപതിരഞ്ഞെടുപ്പ് നടന്ന ബീഡ് ലോക്‌സഭാ മണ്ഡലത്തിൽ ഗോപിനാഥ് മുണ്ടെയുടെ മകള്‍ പ്രീതം മുണ്ടെ റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. 6,92,245 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രീതം വിജയിച്ചത്.