Skip to main content

ആര്‍.എസ്.എസ് ഗാന്ധിയെ വധിച്ചുവെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി

ഗാന്ധി വധത്തിന്റെ ഉത്തരവാദിത്വത്തിന് രാഷ്ട്രീയ സ്വയംസേവക സംഘത്തെ (ആര്‍.എസ്..എസ്) കുറ്റപ്പെടുത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമര്‍ശത്തില്‍ നേരിടുന്ന അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലാണ് രാഹുല്‍ ഗാന്ധി ഈ നിലപാട് വ്യക്തമാക്കിയത്. ഇതോടെ, സെപ്തംബര്‍ ഒന്നിന് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ കേസ് തള്ളുമെന്ന് കോടതി സൂചന നല്‍കി.

 

ധബോല്‍ക്കര്‍ വധം: സി.ബി.ഐ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

ഹിന്ദു ജനജാഗൃതി സമിതി എന്ന സംഘടനയിലെ അംഗമായ വീരേന്ദ്ര തവ്ഡെയെയാണ് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. മൂന്ന്‍ വര്‍ഷം മുന്‍പാണ് മഹാരാഷ്ട്രയിലെ പൂനെയില്‍ ധബോല്‍ക്കര്‍ കൊല്ലപ്പെട്ടത്.

ശനീശ്വരക്ഷേത്രത്തിന്റെ ശനിദശ; ഇന്ത്യയുടേയും

അനീതികളും അനാചാരങ്ങളും ക്ഷേത്രവുമായി ബന്ധപ്പെട്ടു നടക്കുന്നുണ്ടെങ്കിൽ അവയെ മാറ്റുക തന്നെ വേണം. എന്നാല്‍, ക്ഷേത്ര സംസ്കാരത്തിന്റെ പൊരുള്‍ ആയിരിക്കണ്ടേ ഈ മാറ്റത്തിന്റെ അടിസ്ഥാനം? നിയമത്തിന്റെ വഴിയ്ക്ക് അനാചാരത്തിന്റെ കാരണങ്ങളെ മാറ്റാന്‍ കഴിയുമോ?

മുസ്ലിം വിഭാഗത്തിനുള്ള വിദ്യാഭ്യാസ സംവരണം മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി

സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിം വിഭാഗത്തിനുള്ള അഞ്ച് ശതമാനം സംവരണം മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വലിച്ചു.

വെടിയേറ്റ മുതിര്‍ന്ന സി.പി.ഐ നേതാവ് ഗോവിന്ദ് പന്‍സാരെ മരിച്ചു

മഹാരാഷ്ട്രയില്‍ കൊല്‍ഹാപൂരില്‍ തിങ്കളാഴ്ച അജ്ഞാതരുടെ വെടിയേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന മുതിര്‍ന്ന സി.പി.ഐ നേതാവും അറിയപ്പെടുന്ന യുക്തിവാദിയുമായ ഗോവിന്ദ് പന്‍സാരെ (82) മരിച്ചു.

മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി

മഹാരാഷ്ട്ര നിയമസഭയില്‍ ദേവേന്ദ്ര ഫട്നാവിസ് സര്‍ക്കാര്‍ അവതരിപ്പിച്ച വിശ്വാസപ്രമേയം ബുധനാഴ്ച പാസായി. ശിവസേനയും കോണ്‍ഗ്രസും പ്രമേയത്തെ എതിര്‍ത്തപ്പോള്‍ എന്‍.സി.പി വോട്ടെടുപ്പില്‍ നിന്ന്‍ വിട്ടുനിന്നു.

Subscribe to Vaibhav Sooryvanshi