Skip to main content

ഫ്രാന്‍സില്‍ ജനക്കൂട്ടത്തിന് നേരെ ട്രക്ക് ഇടിച്ചുകയറ്റി; 84 മരണം

തെക്കന്‍ ഫ്രാന്‍സിലെ നീസില്‍ ജനക്കൂട്ടത്തിനു നേരെ ട്രക്ക് ഇടിച്ചുകയറ്റി നടന്ന ആക്രമണത്തില്‍ കുട്ടികളടക്കം ചുരുങ്ങിയത് 84 പേരെങ്കിലും കൊല്ലപ്പെട്ടു. ആക്രമണം തീവ്രവാദ പ്രവൃത്തിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രസ്വോ ഒലാന്ദ് പ്രതികരിച്ചു.

ബുര്‍ഹാന്‍ വാനി വധം: കശ്മീര്‍ താഴ്വര സംഘര്‍ഷഭരിതം

കഴിഞ്ഞ ദിവസമാണ് സുരക്ഷാ സൈനികര്‍ 21-കാരനായ വാനിയേയും രണ്ട് കൂട്ടാളികളേയും വധിച്ചത്. ഇവരുടെ സംസ്കാര കര്‍മ്മങ്ങള്‍ നടക്കുന്ന ശനിയാഴ്ച താഴ്വരയുടെ പല ഭാഗങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അമര്‍നാഥ് തീര്‍ഥാടന യാത്രയും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ബംഗ്ലാദേശ്: തീവ്രവാദികളെ കീഴടക്കി; ബന്ദികളാക്കപ്പെട്ട 20 വിദേശികള്‍ മരിച്ചു

റസ്റ്റോറന്റില്‍ വിദേശികളടക്കമുള്ളവരെ ബന്ദികളാക്കിയ തീവ്രവാദി സംഘത്തെ ബംഗ്ലാദേശ് സൈന്യം കീഴടക്കി. ബന്ദികളില്‍ 20 വിദേശികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ജമ്മുവില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ഭീകരാക്രമണം

തുടര്‍ച്ചയായി രണ്ടാം ദിവസം ജമ്മുവില്‍ ഭീകരാക്രമണം. സാംബയിലെ സൈനിക കേന്ദ്രത്തിന് നേര്‍ക്കാണ് ശനിയാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായിരിക്കുന്നത്.

ജെ.യു.ഡി, ഹഖ്വാനി ശൃംഖല സംഘടനകളെ പാകിസ്ഥാന്‍ നിരോധിച്ചു

ജമാഅത്ത്-ഉദ്-ദവ (ജെ.യു.ഡി), അഫ്ഘാനിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന ഹഖ്വാനി ശൃംഖല എന്നിവയടക്കമുള്ള ഭീകര സംഘടനകളെ പാകിസ്ഥാന്‍ നിരോധിച്ചു.

Subscribe to Desert Royal