ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ
ഷുഹൈബ് വധത്തിലെ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ. അന്വേഷണം സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ ചെയ്തത്.
ഷുഹൈബ് വധത്തിലെ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ. അന്വേഷണം സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ ചെയ്തത്.
ഹാദിയയും ഷെഫീന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി അസാധുവാക്കി. ഹൈക്കോടതി ഉത്തരവിന് എതിരെ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധിയുണ്ടായിരിക്കുന്നത്.
കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷിണത്തിന് ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി തീരുമാനം ഉണ്ടായിരിക്കുന്നത്.
സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതകളുടെ ഭൂമി ഇടപാടില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
കായല്‍ കൈയേറിയെന്ന് കാട്ടി തോമസ് ചാണ്ടിക്കെതിരായി ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമ നല്കിയ രണ്ട് നോട്ടീസും ഹൈക്കോടതി റദ്ദാക്കി. തെറ്റായ സര്‍വേ നമ്പറില്‍ നോട്ടീസ് നല്‍കിയതിന് കളക്ടറെ രൂക്ഷമായി കോടതി വിമര്‍ശിക്കുകയും ചെയ്തു.
ഷുഹൈബ് വധക്കേസില്‍ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംഭവം നടന്ന് ഇത്ര ദിവസമായിട്ടും കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെടുക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.