Skip to main content

സോളാര്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു.നിരവധി കേസുകളിലെ പ്രതിയായ സരിതയുടെ കത്തിനെ മാത്രം ആധാരമാക്കിയാണ് കമ്മീഷന്റെ നിഗമനങ്ങളെന്നും അതിനാല്‍ ഈ കത്തിന്മേലുള്ള തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

ഓഖി ദുരന്തം: ലത്തീന്‍ സഭ ഹൈക്കോടതിയെ സമീപിക്കും

ഓഖി ദുരന്തത്തില്‍ പെട്ട് കാണാതായ മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ സഭ ഹൈക്കോടതിയെ സമീപിക്കും. കാണാതായവരെ കണ്ടെത്തുന്നതിനായി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് സഭാ വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു.

ചാലക്കുടി രാജീവ് വധം: സി.പി. ഉദയഭാനുവിന് ജാമ്യം

ചാലക്കുടി രാജീവ് വധക്കേസില്‍ ഏഴാം പ്രതിയായ പ്രമുഖ അഭിഭാഷകന്‍ സി.പി. ഉദയഭാനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൂട്ടുപ്രതികളായ ചക്കര ജോണി, രഞ്ജിത്ത് എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി നവംബര്‍ ഒന്നിനാണ് ഉദയഭാനുവിനെ അറസ്റ്റ് ചെയ്തത്.

വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്: സുരേഷ്ഗോപി എം.പി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

പുതുച്ചേരി  വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ്ഗോപി എംപി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.  ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിയിനത്തില്‍ വന്‍ തുക വെട്ടിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത സാഹചര്യത്തിലാണ് എം.പി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ടി.പി സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി

മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. അവധിയെടുക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് ആരോപിച്ചുള്ള കേസിനെതിരെ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ട അന്വേഷണമാണ് ഹൈക്കോടതി റദ്ദാക്കിയത്.

ഹാദിയ കേസ്: സുപ്രിംകോടതി കണ്ടെത്തലില്‍ കേരളം ശ്രദ്ധിക്കേണ്ടത്

ജാതി മത ഭേദമന്യേ പരസ്പരം ഇഷ്ടപ്പെടുന്ന യുവതി യുവാക്കള്‍ വിവാഹിതരാവുക തന്നെ വേണം അവിടെ വിജയിക്കുന്നത് മനുഷ്യത്വവും സ്‌നേഹവുമാണ്. മനുഷ്യത്വത്തിന്റെ ആധാരം  എന്നത് സ്‌നേഹമാണ് എന്നാല്‍ പ്രണയം, വിവാഹം, മതംമാറല്‍ ഇത് മൂന്നും കൂടിക്കുഴഞ്ഞു വരുമ്പോള്‍ പരാജയപ്പെടുന്നത് പ്രണയവും വിവാഹവും മതവുമാണ്.

Subscribe to navakeralayatra