Skip to main content

എം.ജി സര്‍വകലാശാല വി.സി ബാബു സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. ഡോ. ബാബു സെബാസ്റ്റ്യന്റെ നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ബാബു സെബാസ്റ്റ്യന് ആവശ്യമായ യോഗ്യതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ശ്രീജിത്ത് വിജയന്റെ സാമ്പത്തിക തട്ടിപ്പ്: വാര്‍ത്താ വിലക്കിന് ഹൈക്കോടതിയുടെ സ്റ്റേ

ചവറ എം.എല്‍.എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയനെതിരായ വാര്‍ത്തകള്‍ നല്‍കുന്നതിന്  കരുനാഗപ്പള്ളി  സബ് കോടതി ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. കരുനാഗപ്പള്ളി സബ് കോടതിയുടെ  വിധി ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി പറഞ്ഞു.

സത്യപ്രതിജ്ഞ നടക്കാനിരിക്കെ ശശീന്ദ്രനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍ ഗാതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരെ വീണ്ടും ഹര്‍ജി. ശശീന്ദ്രന്റെ കേസ് ഒത്തു തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹര്‍ജി നല്‍കിയ തയ്ക്കാട് സ്വദേശിനി മഹാലക്ഷ്മി തന്നെയാണ് ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കിയിരിക്കുന്നത്.

ബാര്‍ കോഴ: വിജിലന്‍സ് റിപ്പോര്‍ട്ടിന്മേലുള്ള മാധ്യമ ചര്‍ച്ചകള്‍ക്ക് വിലക്ക്

ബാര്‍ കോഴക്കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ടിന്മേലുള്ള മാധ്യമ ചര്‍ച്ചകള്‍ ഹൈക്കോടതി വിലക്കി. അന്വേഷണത്തിന്റെ ഉള്ളടക്കം പോലീസ് പുറത്തുവിടരുതെന്നും കോടതി നിര്‍ദേശിച്ചു.

തോമസ് ചാണ്ടിയുടേത് മന:പൂര്‍വമായ കൈയേറ്റമല്ല: ഹൈക്കോടതി

കായല്‍ കൈയേറ്റ കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉടന്‍ കേസെടുക്കേണ്ടെന്ന് ഹൈക്കോടതി. തോമസ് ചാണ്ടി മന:പൂര്‍വം കൈയേറ്റം നടത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു. തോമസ് ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട രണ്ട് ഹര്‍ജികള്‍ തീര്‍പ്പാക്കുകയായിരുന്നു ഹൈക്കോടതി.

സരിതയുടെ കത്ത് ചര്‍ച്ച ചെയ്യുന്നതിന് രണ്ട് മാസത്തേക്ക് വിലക്ക്

സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ അന്വേഷണ കമ്മീഷനില്‍ സമര്‍പ്പിച്ച കത്ത് ചര്‍ച്ച ചെയ്യുന്നതിന് രണ്ട് മാസത്തേക്ക്  ഹൈക്കോടതിയുടെ  വിലക്ക്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി പരിഗണിച്ചാണ് വിലക്ക്.  മാധ്യമങ്ങള്‍ക്കുള്‍പ്പെടെയാണ് വിലക്ക്.

Subscribe to navakeralayatra