Skip to main content

ദീലിപിന് വിദേശത്ത് പോകാന്‍ അനുമതി

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപിന് വിദേശത്തുപോകാന്‍ ഹൈക്കോടതിയുടെ അനുമതി. ദിലീപ് തന്റെ ഹോട്ടല്‍ സംരംഭമായ 'ദേ പുട്ടി'ന്റെ പുതിയ ശാഖയുടെ ഉദ്ഘാടനത്തിനായി ദുബായില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേരള യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്.ശശികുമാറാണ് ക്വോ വാറണ്ടോ ഹര്‍ജി നല്‍കിയത്.മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

വിദേശത്ത് പോകാന്‍ അനുമതി തേടി ദിലീപ് ഹൈക്കോടതിയില്‍

ജാമ്യവ്യസ്ഥയില്‍ ഇളവു തേടി നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. വിദേശത്ത് പോകാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ദുബായില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്ന തന്റെ ഹോട്ടല്‍ ശാഖയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്ന ആവശ്യമാണ് ദിലീപ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

ചാണ്ടി കുറ്റക്കാരനല്ല

ഒരോ പ്രദേശങ്ങളിലും കളവ് ചെയ്യുന്നത് കള്ളന്മാരായിരിക്കും. അവിടെ സത്യവും നീതിയും നടപ്പിലാക്കുന്നതിന്റെയും നിലനിര്‍ത്തുന്നതിന്റെയും ഉത്തരവാദിത്വം ആ രണ്ട് ഘടകങ്ങളോട്  കൂറുള്ളവരും അവയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട സമൂഹസംവിധാനവുമായിരിക്കും. തോമസ് ചാണ്ടി അധാര്‍മികതയിലൂടെ ധനസമ്പാദനം നടത്തുന്ന വ്യക്തിയാണ്. അധാര്‍മികതയുടെ യുക്തിയിലൂടെ നടക്കുന്നവരുടെ യുക്തി അധാര്‍മികത തന്നെയായിയിരിക്കും.

തോമസ് ചാണ്ടിയുടെ രാജി അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കും: കോടിയേരി ബാലകൃഷ്ണന്‍

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ചുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെറ്റു ചെയ്തവരെ സംരക്ഷിക്കുന്ന നിലപാട് ഒരിക്കലും സി.പി.എം സ്വീകരിക്കില്ല, എന്നാല്‍ തെറ്റു ചെയ്യാത്തവരെ ക്രൂശിക്കാനും പാര്‍ട്ടി തയ്യാറല്ലെന്നും കോടിയേരി പറഞ്ഞു.

തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം: ഹര്‍ജി തള്ളി

തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയുടെ സാധുതയെ ഹൈക്കോടതി ചോദ്യം ചെയ്തു. അധികാരത്തില്‍ ഇരിക്കുന്ന മന്ത്രി താന്‍ കൂടി ഭാഗമായ സര്‍ക്കാരിനെതിരേ എങ്ങനെയാണ് ഹര്‍ജി നല്‍കുകയെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.വ്യക്തിക്കു മാത്രമേ സര്‍ക്കാരിനെതിരേ ഹര്‍ജി നല്‍കാന്‍ സാധിക്കൂ.മന്ത്രി തോമസ് ചാണ്ടിക്കു കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന് കോടതി കുറ്റപ്പെടുത്തി.

Subscribe to navakeralayatra