Skip to main content
Kochi

dileep

ജാമ്യവ്യസ്ഥയില്‍ ഇളവു തേടി നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. വിദേശത്ത് പോകാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ദുബായില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്ന തന്റെ ഹോട്ടല്‍ ശാഖയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്ന ആവശ്യമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

 

 

ജാമ്യവ്യവസ്ഥയുടെ ഭാഗമായി പാസ്‌പോര്‍ട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരിക്കുകയാണ് ദിലീപ്. എന്നാല്‍ ദിലീപിന്റെ ഈ ആവശ്യത്തെ പോലീസ് ശക്തമായി എതിര്‍ക്കും എന്നാണ് വിവരം. നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം അടുത്ത ദിവസം തന്നെ സമര്‍പ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദിലീപിനെ പോലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു.