ഹജ്ജ് കാലത്ത് സൗദി ഇന്ത്യക്കാർക്ക് താൽക്കാലിക വിസ നൽകില്ല

ഏപ്രിൽ 13 മുതൽ ജൂൺ വരെ ഇന്ത്യക്കാർക്ക് താൽക്കാലിക വിസ അനുവദിക്കില്ലെന്ന് സൗദി അറേബ്യ വെളിപ്പെടുത്തി. കഴിഞ്ഞ ഹജ്ജ് കാലത്ത് ആയിരത്തോളം പേർ സൂര്യതാപമേറ്റ് മരിച്ചിരുന്നു. അതിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു.അവരാകട്ടെ താൽക്കാലിക വിസയിൽ എത്തിയവരും . ഈ പശ്ചാത്തലത്തിലാണ് ഹജ്ജ് കാലത്ത് സൗദി താൽക്കാലിക വിസ ഇന്ത്യക്കാർക്ക് കൊടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ഹജ്ജ് കാലത്ത് 50 ഡിഗ്രി വരെ താപനില ഉയർന്നിരുന്നു. അതിൽ പിടിച്ചുനിൽക്കാൻ കഴിയാതെയാണ് ആൾക്കാർ മരിച്ചത്. കേരളത്തിൽ നിന്നും ധാരാളം പേർ താൽക്കാലിക വിസയിൽ പോകാൻ ഇക്കുറിയും തയ്യാറെടുത്തിട്ടുണ്ട്. അവരുടെ പോക്കാണ് ഇപ്പോൾ അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത്. ഹജ്ജ് കമ്മിറ്റിയിലൂടെ രജിസ്റ്റർ ചെയ്തു എത്തുന്നവർക്ക് മാത്രമേ ഇന്ത്യയിൽ നിന്നുള്ളവർക്ക് ഇക്കുറി ഹജ്ജിൽ പങ്കെടുക്കാൻ കഴിയുകയുള്ളു.
രജിസ്റ്റർ ചെയ്യാതെ ഏതെങ്കിലും വിധത്തിൽ താൽക്കാലിക വിസ സംഘടിപ്പിച്ച് എത്തുന്നവർക്ക് രണ്ടര ലക്ഷത്തോളം രൂപ പിഴയോ ജയിൽ ശിക്ഷയോ അനുഭവിക്കേണ്ടി വരുമെന്നും സൗദി സർക്കാർ അറിയിച്ചിട്ടുണ്ട്.