മുർഷിദാബാദ് കലാപത്തിനു പിന്നിൽ എസ്.ഡി.പി.ഐ

വഖഫ് ബിൽ പാസ്സാക്കിയ തിനെതിരെ പശ്ചിമബംഗാളിലെ മുർഷിദാബാദിൽ പൊട്ടിപ്പുറപ്പെട്ട കലാപം എസ്.ഡി.പി.ഐ ഇളക്കിവിട്ടതാണെന്ന് സംസ്ഥാന പോലീസ് സേനാ മോധാവി. വഖഫ് നിയമത്തിലൂടെ മുസ്ലീമുകളുടെ ഭൂമി പിടിച്ചെടുക്കാൻ പോവുകയാണെന്ന രീതിയിൽ സമുദായാംഗങ്ങളുടെയിടയിൽ വ്യാപക പ്രചരണം നടക്കുകയുണ്ടായി. ഒടുവിൽ ഒരു ഇരുപത്തിയാറുകാരൻ്റെ വാട്സ്ആപ്പ് സന്ദേശമാണ് കലാപം പൊട്ടിപ്പുറപ്പെടാൻ ഇടയാക്കിയത്.
ഈ സന്ദേശത്തെ തുടർന്ന് കൗമാരക്കാരുൾപ്പടെയുള്ള മുസ്ലീം സമുദായാംഗങ്ങൾ ഹിന്ദുക്കളുടെ വീടുകളും കടകളും കൊള്ളയടിക്കാനും തകർക്കാനും തുടങ്ങി. ഒരു കുടുംബത്തിലെ രണ്ടു പേർ ഉൾപ്പടെ മൂന്നു പേർ ഇതിനകം കലാപത്തിൽ മരിച്ചു. കലാപത്തിൻ്റെ കടക്കത്തിൽ സംസ്ഥാന പോലീസ് കാര്യക്ഷമമായ രീതിയിൽ അത് നിയന്ത്രിക്കാൻ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. ബി.എസ്.എഫ് സേന എത്തിയാണ് സ്ഥിതഗതികൾ നിയന്ത്രണാധീനമാക്കിയത്. ഇതിനെ തുടർന്ന് അവിടെ നിന്നും പലായനം ചെയ്ത അഞ്ഞൂറിലധികം കുടുംബാംഗങ്ങൾ തങ്ങളുടെ വീടുകളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് ഇതിനകം 150 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി മമതാ ബാനർജി നിയമസഭയിൽ നടത്തിയ പ്രസംഗവും കലാപത്തിന് പ്രേരണയായിട്ടുണ്ടെന്ന് ബി.ജെ.പി. ആരോപിച്ചു. വഖഫ് നിയമം കൊണ്ടുവരുന്നതിലൂടെ ഒരു സമുദായത്തെ ബി.ജെ.പി. കലാപത്തിലേക്ക് തള്ളിവിടുകയാണെന്നും അങ്ങനെ സംഭവിച്ചാൽ അവരെ ആര് തടയുമെന്നും മമത നിയമസഭയിൽ പ്രസംഗിച്ചതിൻ്റെ ദൃശ്യം വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.