അമേരിക്കയെ വെല്ലുവിളിച്ച് മാർക്ക് കാർണി താരോദയത്തിലേക്ക്

കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി അമേരിക്കയെ വെല്ലുവിളിച്ച് ലോകക്രമമാറ്റത്തിന്റെ ചുക്കാൻ പിടിക്കുന്നു.ദശാബ്ദങ്ങളായി അമേരിക്കയോടൊപ്പമായിരുന്നു കാനഡ . എന്നാൽ അമേരിക്കയുമായുള്ള ബന്ധം ഏതാണ്ട് അവസാനിപ്പിച്ച അവസ്ഥയിലാണ് . തങ്ങളുടെ പ്രതിരോധ ആവശ്യങ്ങൾക്ക് അമേരിക്കയെ വിശ്വസിക്കാൻ പറ്റില്ല എന്ന് മാർക്ക് കാർണി വ്യക്തമാക്കി. അമേരിക്കയുമായുള്ള ഏകദേശം രണ്ടായിരത്തോളം കോടി ഡോളറിന്റെ പ്രതിരോധ കരാർ പുനർവിചിന്തനത്തിന് വിധേയമാക്കുകയാണ് കാനഡ ഇപ്പോൾ. 3,000 കിലോമീറ്റർ ദൂരെ നിന്ന് ശത്രുവ്യൂഹത്തെ നിരീക്ഷിക്കാൻ കഴിയുന്ന 600 കോടി ഡോളറിൻ്റെ അന്തർവാഹിനി റഡാർ കാനഡ ഓസ്ട്രേലിയയിൽ നിന്ന് വാങ്ങാൻ തീരുമാനിച്ചു. അതേപോലെ അത്യന്താധുനികമായ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്നും . അമേരിക്കയുമായി ഏറ്റവും കൂടുതൽ പ്രതിരോധ വാണിജ്യമുള്ള രാജ്യമാണ് കാനഡ.കാനഡയുടെ ഈ പിന്മാറ്റം അമേരിക്കൻ സമ്പദ് വ്യവസ്ഥയിൽ കാതലായ പ്രത്യാഘാതം ഉണ്ടാക്കും. വ്യാപാരത്തിലെ സഖ്യകക്ഷിയായി കാനഡ ഇപ്പോൾ യൂറോപ്പിന്റെ ഭാഗമായി . ഇന്ത്യയുമായുള്ള ബന്ധവും മാർ കാർണി മെച്ചപ്പെടുത്തി.ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര കരാറുകളിൽ ഏർപ്പെടുകയും ചെയ്തു.
ഇതിനെല്ലാം പുറമേ തദ്ദേശീയർക്ക് പുതിയ മാറ്റം ഭാരമാകാതിരിക്കാൻ കാർണി കാർബൺ ടാക്സും അതുപോലെ ആദായ നികുതിയിൽ വൻ ഇളവും പ്രഖ്യാപിച്ചു.ഭാവിയിൽ അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെട്ടാൽ പോലും കാനഡയ്ക്ക് സ്വന്തം നിലയിൽ മുന്നോട്ട് പോവുകയാണ് വേണ്ടതെന്നുള്ള കാഴ്ചപ്പാടിലാണ് മാർക്ക് കാർണിയെന്ന സാമ്പത്തിക വിദഗ്ധൻ.ഈ സന്ദേശം ജനങ്ങളിലേക്ക് എത്തിച്ച അവരുടെ പിന്തുണയും നേടി രാജ്യത്തെ മുന്നോട്ടു നയിക്കുക എന്നതാണ് മാർക്ക് കാർണി ഇപ്പോൾ ലക്ഷ്യമിടുന്നത്.അതിൻറെ ഭാഗമായിട്ടാണ് ഏപ്രിൽ 28ന് അദ്ദേഹം കാനഡയിൽ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളതും.