Skip to main content

അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക്

Glint Staff
economic recession
Glint Staff

വിചാരിച്ചതിലും വേഗത്തിൽ അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് പതിക്കുന്നു. ഇക്കുറി ഈസ്റ്റർറിന് തങ്ങൾക്ക് മുട്ട വാങ്ങാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലാണെന്ന് അമേരിക്കൻ ജനത .നിലവിൽ ഒരു മുട്ടയ്ക്ക് 8 ഡോളറാണ് വില. അമേരിക്കയിലെ 50 ജില്ലകളിലും ജനങ്ങൾ ട്രംപിന്റെ ഭ്രാന്തൻനടപടികൾക്ക് എതിരെ രംഗത്തിറങ്ങിയിരിക്കുകയാണ്. 
     അമേരിക്കയിൽ മാന്ദ്യത്തിന് 60% സാധ്യതയാണ് ജെ പി മോർഗൻ പറഞ്ഞിരിക്കുന്നത്. എന്നാൽ ട്രംപ് അത് തള്ളിക്കളയുന്നു. ചികിത്സയുടെ ഭാഗമായി മരുന്നു കഴിക്കുമ്പോൾ കുറച്ച് ക്ഷീണം ഉണ്ടാകും.അതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും കമ്പോളങ്ങളുടെ കൂപ്പുകുത്തലിന്റെ കാരണമെന്നും ട്രംപ് ആവർത്തിക്കുന്നു.
      കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്രംപിന് സാമ്പത്തികമായിട്ടും അതേപോലെ പ്രചാരണത്തിലും സഹായിച്ച വ്യവസായികളായ റിപ്പബ്ലിക്കൻകാരും ഇപ്പോൾ പരസ്യമായി റബ്ബിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് .