തഹാവൂർ റാണ : ബിജെപിയുടെ രാഷ്ട്രീയ നേട്ടം; കോൺഗ്രസിന് കോട്ടവും

2008 മുംബൈ ആക്രമണത്തിൻ്റെ സൂത്രധാരകരിൽ ഒരാളായ തഹാവൂർ റാണ അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചത് ബിജെപിക്ക് വൻ രാഷ്ട്രീയ മൂലധനം. മോദി സർക്കാരിൻറെ കഴിഞ്ഞ 10 വർഷത്തിലേറെയായി ഉള്ള ശ്രമത്തിന്റെ വിജയം കൂടിയാണ് തഹാവൂർ റാണയെ വിട്ടു കിട്ടിയത്. ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ വിജയം കൂടിയാണ് ഇത്.
മുംബൈ ആക്രമണം നടന്നതിനു ശേഷം ഏഴു വർഷത്തോളം കേന്ദ്രത്തിൽ മൻമോഹൻസിംഗ് അധികാരത്തിൽ ഇരുന്നിട്ടും ഇക്കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നുള്ള ആരോപണമായിരിക്കും കോൺഗ്രസിന് നേരിടേണ്ടി വരിക. അതിന് എത്ര പ്രതിരോധം സൃഷ്ടിച്ചാലും അതിന് വിശ്വാസ്യത ഉണ്ടാവില്ല. പാകിസ്ഥാൻ ആസൂത്രണം ചെയ്ത ഭീകരാക്രമണമാണ് 2008 സെപ്റ്റംബർ 26ന് മുംബൈയിൽ നടന്നത്. അതിൽ 166 പേർ മരിക്കുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പാകിസ്താന്റെ ഭീകര പ്രവർത്തനത്തിന്റെ മുഖം ലോകരാഷ്ട്രങ്ങൾക്കു മുമ്പിൽ തഹാവൂർ റാണയിലൂടെ പുറത്തുവരും എന്നുള്ളത് ഇതിന് അന്താരാഷ്ട്ര മാനം നൽകുന്നു. ഇത് മുൻകൂട്ടി കണ്ടുകൊണ്ട് പാകിസ്ഥാൻ ഇതിനകം പരസ്യമായി പ്രസ്താവിച്ചു കഴിഞ്ഞു, തഹാവൂർ റാണ പാക് പൗരനല്ല, മറിച്ച് കാനഡ പൗരനാണെന്ന്