വെല്ലുവിളികൾ ചുമലിലേറ്റി എം എ ബേബി

ഏവരും പ്രതീക്ഷിച്ചത് പോലെ എം എ ബേബി സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി. നിലവിലെ ബ്യൂറോ അംഗങ്ങളിൽ ഈ സ്ഥാനത്തിന് അർഹനായ വ്യക്തി തന്നെയാണ് ബേബി. ബേബിയുടെ ദീർഘനാളത്തെ അഖിലേന്ത്യാതലത്തിലുള്ള പ്രവർത്തനവും രാജ്യസഭാ അംഗമെന്ന നിലയിലുള്ള പരിചയവുമൊക്കെ അദ്ദേഹത്തിന് പുതിയ സ്ഥാനം നിർവഹിക്കുന്നതിന് സഹായകമാകും.
എന്നാൽ ബേബിയുടെ മുന്നിലുള്ള വെല്ലുവിളി ചെറുതല്ല.അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനം. കേരളത്തിലേക്ക് മാത്രം ചുരുങ്ങിയ അവസ്ഥ.കേരളത്തിലാകട്ടെ പാർട്ടി എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനിൽ എത്തിനിൽക്കുന്നു. കേരളത്തിലെ പാർട്ടിയുടെയും പിണറായി വിജയന്റെയും അതേ നിലപാടിൽ നിന്നുകൊണ്ട് മാത്രമേ ബേബിക്ക് പ്രവർത്തിക്കാൻ പറ്റുകയുള്ളൂ. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ മാസപ്പടി കേസിൽ പ്രതിയാക്കി കുറ്റപത്രം നൽകപ്പെട്ടപ്പോൾ ബേബിയുടേതായി വന്ന പ്രതികരണം ശ്രദ്ധേയമായിരുന്നു.മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുകൊണ്ട് പാർട്ടിയെ നശിപ്പിക്കാനുള്ള കേന്ദ്രസർക്കാരിൻറെ നിഗൂഢ നീക്കം എന്ന പ്രതികരണം.
24-)o പാർട്ടി കോൺഗ്രസ് ചർച്ച ചെയ്ത റിപ്പോർട്ടിൽ പറയുന്നത് പാർട്ടിയിലേക്ക് ആൾക്കാർ ആകർഷിക്കപ്പെടുന്നില്ല.ഉള്ളവരെ പിടിച്ചുനിർത്താനും പറ്റുന്നില്ല. നിലവിലെ കേരള സാഹചര്യത്തിൽ എം എ ബേബിക്ക് ഇതിന് വിരുദ്ധമായി എങ്ങനെ ജനങ്ങളെ ആകർഷിക്കാൻ കഴിയും എന്നുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി.അതിനുപുറമേ കമ്മ്യൂണിസം എന്ന കാലഹരണപ്പെട്ട സിദ്ധാന്തത്തിൻ്റെ ഭാരവും