സൂര്യതിലക് , പാമ്പൻ പാലം, മോദിയുടെ രാമസേതു ദർശനം

പുതിയ പാമ്പൻ പാലത്തിൻറെ ഉദ്ഘാടനത്തിന് ശ്രീലങ്കയിൽ നിന്ന് രാമേശ്വരത്തേക്ക് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. സമയം ഉച്ചയ്ക്ക് 12 മണി. രാമ വിഗ്രഹത്തിൽ സൂര്യ ബിംബം പതിയുന്ന 'സൂര്യ തിലക്' നിമിഷം. ആ സമയം വിമാനത്തിൽ ഇരുന്നുകൊണ്ട് മോദി രാമസേതു കാണുന്നു. "എന്തൊരു ദിവ്യമായ മുഹൂർത്തം" എന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചിരിക്കുന്നത്.
പുതിയ പാമ്പൻ പാലം ഉത്തര- ദക്ഷിണ ഇന്ത്യയുടെ സേതുബന്ധനം കൂടി ആവുകയാണ്. മോദി പങ്കുവെച്ച ദിവ്യ മുഹൂർത്തത്തിന്റെ പൊരുളും അതുതന്നെ. പുതിയ പാമ്പൻ പാലം തുറക്കുന്നതോടെ രാമേശ്വരത്ത് വരാൻ പോകുന്ന വിനോദസഞ്ചാര സ്പിരിച്വൽ ടൂറിസ സാധ്യതകളെയും പ്രധാനമന്ത്രി ഓർ മമിപ്പിക്കുന്നു.
അണ്ണാമലയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ ബിജെപി ചലനങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് പാമ്പൻ പാലത്തിൻറെ ഉദ്ഘാടനം . ഡിഎംകെയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി സ്റ്റാലിൻ ഹിന്ദി വിരുദ്ധതയും മണ്ഡല പുനർനിർണ്ണയ വിഷയവും ഉയർത്തി ഉത്തര- ദക്ഷിണേന്ത്യ വിവേചനം എടുത്തു കാട്ടുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ കുറിപ്പ് പ്രസക്തമാകുന്നത്.