Kochi
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. ഡോ. ബാബു സെബാസ്റ്റ്യന്റെ നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ബാബു സെബാസ്റ്റ്യന് ആവശ്യമായ യോഗ്യതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പത്ത് വര്‍ഷം സര്‍വകലാശാല തലത്തില്‍ അദ്ധ്യാപകനയി സേവനം അനുഷ്ടിച്ചിരിക്കണമെന്ന യു.ജി.സി ചട്ടം ബാബു സെബാസ്റ്റ്യന്റെ നിയമനത്തില്‍ പാലിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചതിലും സമിതിയുടെ നടപടി ക്രമങ്ങളിലും അപാകതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. സെനറ്റിലും സിന്‍ഡിക്കേറ്റിലും അംഗമായ എം.എല്‍.എ തെരഞ്ഞെടുപ്പ് സമിതിയിലുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.