Skip to main content
Kochi

 cp-udayabhanu

ചാലക്കുടി രാജീവ് വധക്കേസില്‍ ഏഴാം പ്രതിയായ പ്രമുഖ അഭിഭാഷകന്‍ സി.പി. ഉദയഭാനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൂട്ടുപ്രതികളായ ചക്കര ജോണി, രഞ്ജിത്ത് എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. 2017 സപ്തംബര്‍ 29നാണ് റിയല്‍ എസ്റ്റേറ്റ് കരാറുകാരനായ രാജീവിനെ ചാലക്കുടിയിലെ ഒരു വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. റിയല്‍ എസ്റ്റേറ്റ് ഇടപാട് സംബന്ധിച്ച സാമ്പത്തിക തര്‍ക്കമാണ് കൊലയ്ക്ക് കാരണമായത്.

 

കൊല്ലപ്പെട്ട രാജീവും ഉദയഭാനുവുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും പാലക്കാട് ഭൂമി വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയ പണം ഇടപാട് നടക്കാത്തതിനെത്തുടര്‍ന്ന് തിരികെ ലഭിക്കാന്‍ ഉദയഭാനു ഇയാളെ ഭീഷണിപ്പെടുത്തിയെന്നും പോലീസ് പറയുന്നു. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി നവംബര്‍ ഒന്നിനാണ് ഉദയഭാനുവിനെ അറസ്റ്റ് ചെയ്തത്.

 

ബന്ധുവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് സിപി ഉദയഭാനുവിന് ചൊവ്വാഴ്ച മുതല്‍ നാല് ദിവസത്തേക്ക് ഹൈക്കോടതി താത്കാലിക ജാമ്യം അനുവദിച്ചിരുന്നു.