Skip to main content
Kochi

T P Senkumar

മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. അവധിയെടുക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് ആരോപിച്ചുള്ള കേസിനെതിരെ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ട അന്വേഷണമാണ് ഹൈക്കോടതി റദ്ദാക്കിയത്.

 

സെന്‍കുമാറിനെതിയുള്ള കേസുകളില്‍ സര്‍ക്കാര്‍ കാണിക്കുന്ന ഉത്സാഹത്തെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. മറ്റു കേസുകളെ സര്‍ക്കാര്‍ എന്തുകൊണ്ട്  ഇത്ര ഉത്സാഹത്തോടെ കാണുന്നില്ല എന്നും കോടതി ചോദിച്ചിരുന്നു.

 

അവധിയെടുത്ത കാലയളവിലെ മുഴുവന്‍ ശമ്പളവും ലഭിക്കുവാന്‍ വ്യാജ രേഖയുണ്ടാക്കിയെന്ന ആരോപണത്തില്‍ സെന്‍കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ചീഫ് സെക്രട്ടറിയായിരുന്നു സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.