പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ്ഗോപി എംപി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിയിനത്തില്‍ വന്‍ തുക വെട്ടിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത സാഹചര്യത്തിലാണ് എം.പി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
ഹര്‍ജിയില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കും. കേസില്‍ എത്രയും വേഗം വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ സമര്‍പ്പിച്ചിരിക്കുന്നത്. വിഷയത്തില്‍ കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
അന്വേഷണസംഘം പുതുച്ചേരിയില്‍ നടത്തിയ അന്വേഷണത്തില്‍ സുരേഷ് ഗോപിക്കെതിരെ നിരവധി തെളിവുകള്‍ ലഭിച്ചിരുന്നു.പുതുച്ചേരിയില്‍ വ്യാജവിലാസത്തിലാണ് തന്റെ ഔഡികാര്‍ സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തത്. ഇന്ന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കൊപ്പം ഒരു വാടകച്ചീട്ട് സുരേഷ് ഗോപി സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് കണ്ടെത്തല്‍. 1995 മുതല്‍ പുതുച്ചേരിയില്‍ വീട് വാടകയ്ക്ക് എടുത്തെന്നാണ് സുരേഷ് ഗോപിയുടെ വാദം. എന്നാല്‍, ഇന്ന് സമര്‍പ്പിച്ച രേഖകളിലുള്‍പ്പെട്ട മുദ്രപ്പത്രം 2012 ലേതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.