Kochi
സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതകളുടെ ഭൂമി ഇടപാടില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
കര്‍ദിനാള്‍ രാജാവല്ല, രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയനാണെന്ന് കോടതി പറഞ്ഞു. സ്വത്തുക്കള്‍ വിശ്വാസികളുടേതാണ്, കര്‍ദിനാളിന്റെയോ വൈദികരുടേയോ അല്ലെന്നും സഭയുടെ ഇടപാടുകള്‍ നടത്താനുള്ള പ്രതിനിധി മാത്രമാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്നും കോടതി വ്യക്തമാക്കി.