Kochi
കായല്‍ കൈയേറിയെന്ന് കാട്ടി തോമസ് ചാണ്ടിക്കെതിരായി ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമ നല്കിയ രണ്ട് നോട്ടീസും ഹൈക്കോടതി റദ്ദാക്കി. തെറ്റായ സര്‍വേ നമ്പറില്‍ നോട്ടീസ് നല്‍കിയതിന് കളക്ടറെ രൂക്ഷമായി കോടതി വിമര്‍ശിക്കുകയും ചെയ്തു. നിരുത്തരവാദപരമായ സമീപനമാണ് കളക്ടറുടെ ഭാഗത്ത് നിന്നുണ്ടായതെന്നെന്നും അടിസ്ഥാനഭൂരേഖകള് പോലും പരിശോധിക്കാതെയാണ് നോട്ടീസ് ഇറക്കിയതെന്നും കോടതി പറഞ്ഞു.
കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലല്ലാത്ത സ്ഥലത്തിന്റെ പേരിലാണ് ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കിയത്. ആദ്യം നല്കിയ നോട്ടീസ് തെറ്റാണെന്ന് കണ്ട് വീണ്ടും നോട്ടീസ് നല്കി. എന്നാല്‍ അതിലും സര്‍വേ നമ്പര്‍ തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരുന്നത്.