' ലാപതാ ലേഡീസ് ' നൽകുന്ന സൂചന
Tue, 09/24/2024 - 19:29
ഓസ്കാർ പുരസ്കാരം ലഭിച്ചാലും ഇല്ലെങ്കിലും ബ്രഹ്മണ്ട ചിത്രങ്ങൾക്കിടയിൽ നിന്ന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഓസ്കാർ പുരസ്കാര പരിഗണനയ്ക്ക് ' ലാപതാ ലേഡീസ് ' തിരഞ്ഞെടുക്കപ്പെട്ടത് വളരെ ആരോഗ്യകരമായ സൂചനകൾ വിളിച്ചറിയിക്കുന്നതാണ്.
പ്രസിദ്ധ നടീനടന്മാർ ആരും തന്നെ ഇല്ലാതെ പ്രമേയത്തിന്റെയും അവതരണത്തിന്റെയും മികവാണ് ' ലാപതാ ലേഡീസിന് ' ഒരേസമയം ആസ്വാദ്യകരവും അതേസമയം മികച്ച സിനിമയും ആക്കി മാറ്റിയത്. കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് മികച്ച വിദേശ സിനിമയ്ക്കുള്ള വിഭാഗത്തിലാണ് ഓസ്കാർ മത്സരത്തിന് എത്തുക
'മഹാരാജ് ' അതിമനോഹരം ആക്കാമായിരുന്നു ഒരു സിനിമ
അതിമനോഹരമായ ദൃശ്യാനുഭവമായി മാറേണ്ടിയിരുന്ന സാമൂഹിക പ്രസക്തിയുള്ള സിനിമയാണ് മഹാരാജ് . പ്രാഥമിക വിലക്കിന് ശേഷം, കോടതി സിനിമ കണ്ടു അനുമതി നൽകിയതിനെ തുടർന്നാണ് മഹാരാജ് നെറ്റ് ഫ്ലക്സ് പ്ലാറ്റ്ഫോമിൽ എത്തിയത്.
Sat, 06/29/2024 - 20:55
ജീവനിൽ കൊതിയുള്ളവർ യോദ്ധ കാണരുത്; മലയാളമല്ല, ഹിന്ദി .
അമൃതും അധികമായാൽ പറയേണ്ടതില്ലല്ലോ .ഉഗ്രവിഷം തന്നെ. അതുപോലെതന്നെയാണ് രാജ്യസ്നേഹത്തിന്റെ കാര്യത്തിലും. അത്യധികം ജുഗുപ്സാവഹമായ രാജ്യസ്നേഹം കുഴച്ച് പെരട്ടി ഉരുട്ടി കാണികളുടെ അണ്ണാക്കിലേക്ക് തള്ളി കൊടുക്കുന്ന രീതിയിലുള്ള ഹിന്ദി സിനിമയാണ് യോദ്ധ.
Sun, 05/26/2024 - 15:48
ലാപതാ ലേഡീസ് നല്ലയൊരു സിനിമ
ഒരു സിനിമയുടെ എല്ലാ ആസ്വാദ്യതകളോടുംകൂടി കണ്ടിരിക്കാൻ പറ്റുന്ന ഹിന്ദിസിനിമയാണ് ലാപതാ ലേഡീസ് . എന്നു വെച്ചാൽ കാണാതായ സ്ത്രീകൾ.
Wed, 05/15/2024 - 10:55
പ്രേമലു എന്തുകൊണ്ട് സൂപ്പർ ഹിറ്റായി
പ്രേമലു എന്ന സിനിമ വൻ തിയേറ്റർ വിജയമായി. പ്രായഭേദമന്യേ കണ്ടവർക്കെല്ലാം ഇഷ്ടപ്പെട്ടു .എന്നിട്ട് മിക്കവരും ചിരിച്ചുകൊണ്ടാണ് പറയുന്നത്, എന്താണ് ഈ സിനിമയിൽ.ഒന്നുമില്ല.
Fri, 04/12/2024 - 21:42
മിമിക്രി എങ്ങനെ കലാരൂപമാകും
വിനോദത്തിലൂടെ മനുഷ്യനിൽ പരിവർത്തനം സൃഷ്ടിച്ച് മനുഷ്യത്വത്തെ കൂടുതൽ ഉയർന്ന തലത്തിലേക്ക് എത്തിക്കുന്നത് യാതൊന്നാണോ അതിനെയാണ് കലയായി കരുതപ്പെടുന്നത് . എന്നാൽ മിമിക്രി ആ ദൗത്യം നിർവഹിക്കുന്നില്ല .മറിച്ച് പലപ്പോഴും വ്യക്തികളെ കേന്ദ്രീകരിച്ച് നടക്കുന്ന അനുകരണമാണ് ആസ്വാദകരെ ചിരിപ്പിക്കുന്നത്..
Thu, 11/30/2023 - 20:59