എമ്പുരാൻ പ്രതീക്ഷിച്ചത്ര ഉയർന്നില്ല

എമ്പുരാനെ കുറിച്ചുള്ള സമ്മിശ്ര വികാരങ്ങൾ സിനിമയുടെ വരും ദിവസങ്ങളിലെ വിജയത്തിൻറെ നേർക്ക് ചോദ്യചിഹ്നം ഉയർത്താതിരിക്കുന്നു. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ സിനിമ ലോക വ്യാപകമായി ആണ് തിയേറ്ററുകളിൽ വ്യാഴാഴ്ച എത്തിയത്. തിയേറ്ററിൽ എത്തുന്നതിന് ഒരാഴ്ച മുമ്പ് തന്നെ മലയാള സിനിമ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധം മുൻകൂർ ബുക്കിംഗ് നടക്കുകയുണ്ടായി. അതോടൊപ്പം തന്നെ റോക്കറ്റ് വേഗത്തിൽ ഉയർന്ന പ്രതീക്ഷയുമാണ് കാഴ്ചവച്ചത്.ആ പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
' ലൂസിഫർ' രണ്ടാം ഭാഗമായ എമ്പുരാൻ ലൂസിഫറിനോളം വന്നില്ല എന്ന് വിലയിരുത്തിലുമുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മോഹൻലാലും പൃഥ്വിരാജും മഞ്ജുവാര്യരുമുൾപ്പടെയുള്ള എമ്പുരാൻ സംഘം നടത്തിയ പ്രൊമോഷനും സിനിമക്കുറിച്ചുള്ള പ്രതീക്ഷയെ വാനോളം ഉയർത്തുകയുണ്ടായി.