എമ്പുരാൻ തുറന്നിടുന്ന വഴി
അഫ്ഗാനിസ്ഥാനില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരുടെ മോചനം: നയതന്ത്ര ഇടപെടല്‍ തുടരുന്നു
അഫ്ഗാനിസ്ഥാനില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള നയതന്ത്ര ഇടപെടല്‍ തുടരുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അഫ്ഗാന്‍ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. ഇന്നലെയാണ് ആയുധധാരികള്‍ 6 ഇന്ത്യക്കാരെ അഫ്ഗാനിലെ ബഗ് ലാന്‍ പ്രവിശ്യയില്‍ നിന്ന്തട്ടിക്കൊണ്ടുപോയത്.
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം മലാല പാക്കിസ്ഥാനില്‍ തിരിച്ചെത്തി
താലിബാന്‍ ഭീകരരുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായ് പാക്കിസ്ഥാനില്‍ തിരിച്ചെത്തി. ഇന്നു പുലര്‍ച്ചെ 1.30ഓടെയാണ് മലാലയും മാതാപിതാക്കളും റാവല്‍പിണ്ടി ബേനസീര്‍ ഭൂട്ടോ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്.
കാബൂളില്‍ വീണ്ടും ഭീകരാക്രമണം
അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ വീണ്ടും ഭീകരാക്രമണം. കാബൂളിലെ മാര്‍ഷല്‍ ഫാഹിം സൈനിക അക്കാദമിക്ക് സമീപമാണ് വെടിവയ്പുണ്ടായത്. ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.
പെഷവാര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ ഭീകരാക്രമണം: 9 മരണം 32 പേര്‍ക്ക് പരിക്ക്
പാക്കിസ്ഥാനിലെ പെഷവാര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ ഇന്ന് രാവിലെയുണ്ടായ താലിബന്‍ ഭീകരാക്രമണത്തില്‍ 9 പേര്‍ മരിച്ചു. 32 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ വിദ്യര്‍ത്ഥികളും ഉണ്ടെന്നാണ് വിവരം. അക്രമികളെ സുരക്ഷാസേന വധിച്ചു.നബിദിനത്തോട് അനുബന്ധിച്ച് രാജ്യത്താകമാനം സുരക്ഷ ശക്തമാക്കിയതിനിടയ്ക്കാണ് പെഷാവറിലെ ആക്രമണം.
