Delhi
അഫ്ഗാനിസ്ഥാനില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള നയതന്ത്ര ഇടപെടല്‍ തുടരുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അഫ്ഗാന്‍ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. ഇന്നലെയാണ് ആയുധധാരികള്‍ 6 ഇന്ത്യക്കാരെ അഫ്ഗാനിലെ ബഗ് ലാന്‍ പ്രവിശ്യയില്‍ നിന്ന്തട്ടിക്കൊണ്ടുപോയത്. താലിബാന്‍ ഭീകരരാണ് ഇതിന് പിന്നിലെന്നാണ് സൂചന.
ബഗ് ലാനില്‍ വൈദ്യുതി വിതരണ ടവറുകള്‍ സ്ഥാപിക്കുന്ന കെ.ഇ.സി ഇന്റര്‍നാഷണല്‍ എന്ന ഇന്ത്യന്‍ കമ്പനിയിലെ ജീവനക്കാരെയാണ് തട്ടിക്കൊണ്ട് പോയിരിക്കുന്നത്. ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം ഉണ്ടായത്. ഇവര്‍ക്കൊപ്പം ഒരു അഫ്ഗാന്‍ പൗരനേയും ഭീകരര്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്.