തണ്ടേല്‍: തെലുങ്ക് റൊമാന്റിക് ആക്ഷൻ ത്രില്ലർ ചിത്രം

2018 ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിഎടുത്ത തണ്ടേൽ ( 'ക്യാപ്റ്റൻ ഓഫ് ദി ബോട്ട്'] എന്ന ചിത്രം നെട്ഫ്ലിക്സില്‍ കാണാവുന്നതാണ്.
തെലുങ്ക് ഭാഷാ റൊമാന്റിക് ആക്ഷൻ ത്രില്ലർ ചിത്രമാണ് തണ്ടേൽ. ചന്ദു മൊണ്ടേതി രചനയും സംവിധാനവും നിർവ്വഹിച്ച് ഗീത ആർട്സിന്റെ കീഴിൽ ബണ്ണി വാസു നിർമ്മിച്ച ഈ ചിത്രത്തിൽ നാഗ ചൈതന്യയും സായി പല്ലവിയും അഭിനയിച്ചു . 2025-ലാണ് ഈ ചിത്രം ഇറങ്ങിയത്.
ആഴക്കടലില്‍ മീന്‍ പിടിക്കാന്‍ പോയ ഒരു മത്സ്യത്തൊഴിലാളിയെ പാകിസ്ഥാൻ സൈന്യം എങ്ങനെ പിടികൂടി എന്ന് ചിത്രീകരിക്കുന്നു 2025 ഫെബ്രുവരി 7 ന് തിയേറ്ററുകളിൽ ഈ ചിത്രം റിലീസ് ചെയ്ത. ലോകമെമ്പാടും 100 കോടിയിലധികം കളക്ഷൻ നേടിയ ഈ ചിത്രം 2025 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ തെലുങ്ക് ചിത്രവും 2025 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ എട്ടാമത്തെ ഇന്ത്യൻ ചിത്രവുമാണ് ഇതെന്ന് പറയപ്പെടുന്നു.
രാജു ഒരു മത്സ്യത്തൊഴിലാളിയാണ്, സത്യയുമായി അഗാധമായ സ്നേഹത്തിലാണ്. എന്നിരുന്നാലും, ഒരു ഘട്ടത്തിൽ, കടലിൽ പോകുന്നത് നിർത്തി മറ്റ് ജോലികൾ തേടാൻ സത്യ രാജുവിനോട് ആവശ്യപ്പെടുന്നു. അവളുടെ അപേക്ഷ അവഗണിച്ച്, രാജു കടലിൽ ഇറങ്ങുകയും അബദ്ധവശാൽ പാകിസ്ഥാൻ ജലാശയത്തിലേക്ക് നീങ്ങുകയും അവിടെ വച്ച് അറസ്റ്റിലാവുകയും ചെയ്യുന്നു. സത്യയുടെ നിശ്ചയദാർഢ്യത്തില്‍ ഇന്ത്യ ഗവര്‍മെന്റും എംബസിയും ഇടപെടുകയും കുറച്ച് ദിവസങ്ങൾക്ക് ശേഷം അവൻ ജയിലില്‍നിന്ന് നിന്ന് പുറത്തുവരുന്നു. ഹൃദയഭേദകമായ സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക് ശേഷം രാജുവും സത്യയും എങ്ങനെ വീണ്ടും ഒന്നിക്കുന്നു എന്നതാണ് ബാക്കി കഥ.