Skip to main content

പാരിപ്പള്ളി പ്ലാന്റിലെ സമരം പിന്‍വലിച്ചു

ട്രക്ക് ഉടമകളില്‍ നിന്ന്‍ ഐ.ഒ.സി വാങ്ങിയ പണത്തില്‍ നിന്ന് തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാന്‍ ജില്ലാ കളക്‌ടര്‍ തീരുമാനിച്ചു. കളക്‌ടറുടെ ഈ തീരുമാനത്തെ തുടര്‍ന്നാണ്‌ സമരം പിന്‍വലിക്കുന്നതായി തൊഴിലാളികള്‍ അറിയിച്ചത്‌

വിവരചോരണത്തിന് മണികെട്ടാന്‍ കഴിയുമോ

പൂച്ചക്കാര് മണികെട്ടും എന്ന ചോദ്യം യഥാര്‍ഥത്തില്‍ ഉന്നയിക്കുന്നത് മറ്റ് പൂച്ചകളാണ് എന്നതാണ് ഈ കഥയിലെ വൈരുധ്യം. അതുകൊണ്ടുതന്നെയാണ് പൊതുസഭാ പ്രമേയം പോലെ വേദനിക്കാത്ത മയിപ്പീലിത്തല്ലിലൂടെ യു.എസ്സിന് ഒരു താക്കീത് നല്‍കാന്‍ മാത്രം ഈ രാഷ്ട്രങ്ങള്‍ മുതിരുന്നത്.

ഡാറ്റാ സെന്റര്‍ കേസ്: സര്‍ക്കാരിന് വേണ്ടി വി.ഗിരി ഹാജരാവും

ഡാറ്റാസെന്റര്‍ കൈമാറ്റകേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വക്കറ്റ് വി ഗിരി ഹാജരാകും. അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണിക്കു പകരം കെ.കെ വേണുഗോപാലും ഹാജരാകും

മെഡിക്കല്‍ പ്രവേശന തട്ടിപ്പ്: മുഖ്യപ്രതി കവിതാ പിള്ള അറസ്റ്റില്‍

മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് ആറുകോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിലെ മുഖ്യപ്രതി കവിതാ പിള്ളയെ വയനാട്ടിലെ തിരുനെല്ലിയില്‍ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്

സോളാര്‍ തട്ടിപ്പ്: ശ്രീധരന്‍ നായരില്‍ നിന്ന്‍ പണം തട്ടിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

സരിത എസ്. നായര്‍ ഒന്നാം പ്രതിയും ബിജു രാധാകൃഷ്ണന്‍, ടെന്നി ജോപ്പന്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയെക്കുറിച്ച് പരാമര്‍ശമില്ലെന്നാണ് സൂചന

സലിം രാജ്: ഭൂമി തട്ടിപ്പ് അന്വേഷണത്തില്‍ ഹൈക്കോടതിക്ക് അതൃപ്തി

വലിയ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് ജസ്റ്റിസ്‌ ഹാരൂണ്‍ അല്‍ റഷീദ്. തട്ടിപ്പിന് ഇരയായവരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ ശനിയാഴ്ച സന്ദർശിക്കും.

സോളാര്‍ തട്ടിപ്പ്: സരിതയ്ക്ക് രണ്ട് കേസുകളില്‍ ജാമ്യം

സരിത നായര്‍ അധികാരത്തിന്റെ ഇടനാഴികളില്‍ വന്‍ സ്വാധീനമുള്ള സ്ത്രീയാണെന്ന് ഹൈക്കോടതി. നിരീക്ഷണം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും വിധിയില്‍ നിന്നും നീക്കം ചെയ്യണമെന്നും അഭിഭാഷകന്‍

ആരാണ് സലിം രാജ്?

ഒടുവിൽ ഹൈക്കോടതി ചോദിക്കുന്നു സലിം രാജ് ആരുടെയെങ്കിലും ബിനാമിയാണോ എന്ന്. ഈ ചോദ്യം നേരേ തറയുന്നത് മുഖ്യമന്ത്രിയുടെ നേർക്കാണ്. നീതിന്യായ വ്യവസ്ഥയ്ക്കും കേരളത്തിനും ഇതിന്റെ ഉത്തരം കിട്ടാൻ അവകാശമുണ്ട്.

സലിം രാജ് ആരുടെയെങ്കിലും ബിനാമിയാണോയെന്ന് ഹൈക്കോടതി

ഭൂമിതട്ടിപ്പ് കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന്‍ സലിം രാജിന്‍റെ സാമ്പത്തിക സ്രോതസ്സെന്താണെന്ന് ഹൈക്കോടതി. സലിം രാജ് ആരുടെയെങ്കിലും ബിനാമിയാണോയെന്നും കോടതി ചോദിച്ചു

സോളാര്‍ കേസ്: റിട്ട ജസ്റ്റിസ് ജി. ശിവരാജന്‍ ജുഡീഷ്യല്‍ കമ്മീഷന്‍

ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയെ വിട്ടുനല്‍കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചതിനെതുടര്‍ന്നാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി