Skip to main content

മംഗല്‍യാന്‍ ഗ്രഹപ്പിഴകളെ അതിജീവിക്കട്ടെ

അവസാനഘട്ടത്തില്‍ മംഗല്‍യാന്‍ ദൗത്യം പരാജയപ്പെട്ടെന്നിരിക്കട്ടെ. അതുപോലും  രാജ്യത്തെ സംബന്ധിച്ച് വിജയം തന്നെയാണ്. കാരണം ഇന്നത്തെ രാജ്യത്തിന്‍റെ സ്‌പേസ് സയന്‍സിലുള്ള നേട്ടങ്ങളെല്ലാം തന്നെ അത്തരം പരാജയങ്ങള്‍ക്കും അവകാശപ്പെട്ടതാണ്

ഗസല്‍ ഗായകന്‍ നജ്മല്‍ ബാബു അന്തരിച്ചു

പ്രശസ്ത ഗസൽ ഗായകൻ നജ്മൽ ബാബു അന്തരിച്ചു. 65 വയസ്സായിരുന്നു. വൃക്കസംബന്ധമായ തകരാറിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു

ശ്വേത മേനോന്‍ വിവാദം: മൂന്ന്‍ ചോദ്യങ്ങള്‍ ഇപ്പോഴും പ്രസക്തം

ശ്വേത പന്ത്രണ്ട് മണിക്കൂറിനുള്ളിൽ  പരാതി പിൻവലിക്കാൻ പാകത്തിൽ സംഭവിച്ചതെന്ന് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകര്‍ കണ്ടെത്തുമോ. തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന കുറുപ്പ് മാനനഷ്ടക്കേസ് കൊടുക്കുമോ. സ്ത്രീത്വത്തെ അപമാനിച്ചതിലുള്ള അമർഷമാണ് ഡി.വൈഎഫ്.ഐയുടെ പരാതിയ്ക്ക് പിന്നിലെങ്കില്‍ സി.പി.ഐ.എമ്മിനോടും ഈ സമീപനം സംഘടന സ്വീകരിക്കുമോ.

രാഷ്ട്രീയ പകപോക്കലിനായി നിയമ സംവിധാനങ്ങളെ ഉപയോഗിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് പിണറായി

വേട്ടയാടലിന്റെ ഒരു ഘട്ടമാണ് കഴിഞ്ഞതെന്നും തനിക്ക് ആരോടും വ്യക്തി വിരോധമില്ലെന്നും ലാവ്‌ലിൻ കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന്‍ നീക്കിയ കോടതി വിധിയോട് പ്രതികരിച്ച് പിണറായി പറഞ്ഞു.

ലാവ്‌ലിൻ: പിണറായി വിജയനെ പ്രതിപ്പട്ടികയിൽ നിന്ന്‍ നീക്കി

പിണറായി സമര്‍പ്പിച്ച വിടുതൽ ഹർജി അനുവദിച്ചുകൊണ്ടാണ്‌ സി.ബി.ഐ പ്രത്യേക കോടതി നടപടി. സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം നിലനിൽക്കുന്നതല്ലെന്നും കോടതി പറഞ്ഞു.

തൃശ്ശൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ഗുരുവായൂരിനടുത്ത് ബ്രഹ്മകുളത്ത് സി.പി.ഐ.എം പ്രവര്‍ത്തകന്‍ കുന്നംകോരത്ത് ഫാസില്‍ വെട്ടേറ്റു മരിച്ചു. എല്‍.ഡി.എഫ് മണലൂര്‍ നിയോജകമണ്ഡലത്തില്‍ പകല്‍ ഹര്‍ത്താല്‍ ആചരിക്കുന്നു

കൊച്ചി മെട്രോ: കാനറ ബാങ്കില്‍ നിന്ന്‍ 1170 കോടി രൂപയുടെ വായ്പ

ഫ്രഞ്ച് ഏജൻസിയിൽ നിന്നുള്ള വായ്പയ്ക്ക് പുറമെയാണ് ആഭ്യന്തരമായി വായ്പ എടുക്കുന്നത്. പദ്ധതിക്കു വേണ്ടി കേന്ദ്ര,​ സംസ്ഥാന സർക്കാരുകൾ 200 കോടി രൂപ വീതം മുടക്കാനും ധാരണയായിട്ടുണ്ട്.

പീതാംബരക്കുറുപ്പ് എം.പിക്കെതിരായ പരാതിയില്‍ നിന്ന്‍ ശ്വേത മേനോന്‍ പിന്മാറി

പീതാംബരക്കുറുപ്പ് നടത്തിയ പരസ്യവും വ്യക്തിപരവുമായ ക്ഷമാപണത്തിന്റെ പശ്ചാത്തലത്തിലാണ് നിയമപരവും മറ്റുള്ളതുമായ നടപടികളില്‍ നിന്ന്‍ പിന്‍വാങ്ങുന്നതെന്ന് ശ്വേത.

ശ്വേത മേനോന്റെ മൊഴിയെടുത്തു

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ ദേബേഷ് കുമാര്‍ മെഹ്റക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.

ശ്വേത മേനോനിലെ സ്ത്രീയും താരവും

സ്ത്രീകളുടെ സംരക്ഷണത്തിനായി കൊണ്ടുവന്നിട്ടുള്ള നിയമങ്ങൾ താരപദവിയുള്ള സ്ത്രീകൾ തങ്ങളുടെ ഗൂഢലക്ഷ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുമ്പോൾ ആ നിയമം പരാജയപ്പെടുകയും സാധാരണ സ്ത്രീകളുടെ നില കൂടുതൽ അസുരക്ഷിതമാവുകയും ചെയ്യുന്നു.