Skip to main content

സെൻകുമാറും എസ്ഡിപിഐ പോസ്റ്ററും

സെൻകുമാറിനെതിരെ ആസൂത്രിതമായ നീക്കം എസ്ഡിപിഐ നടത്തുന്നുവെന്ന സംശയത്തിന് ഇട നല്‍കുന്നതാണ് അദ്ദേഹത്തിനെതിരെ വന്ന തെറ്റായ വാർത്തയുടെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനമൊട്ടുക്ക് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

ഡാറ്റാ സെന്റര്‍ കേസ്: നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

കേസ് സിബിഐക്കു വിടുന്നതിനെ ചോദ്യം ചെയ്തും കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കക്ഷിചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് നന്ദകുമാര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്

മുഖ്യമന്ത്രി ആശുപത്രി വിട്ടു

കണ്ണൂരിലുണ്ടായ കല്ലേറില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശുപത്രി വിട്ടു. സുരക്ഷാ കാര്യത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അതിന്‍റെ ഉത്തരവാദി താന്‍ തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

വി.എസ് അച്യുതാനന്ദന് ഹൈക്കോടതിയുടെ വിമര്‍ശനം

വി.എസ് നിയമം പഠിച്ചിട്ടില്ലെങ്കില്‍ തന്നെ സമീപിച്ചാല്‍ പഠിപ്പിച്ചുകൊടുക്കാമെന്ന് ജസ്‌റ്റിസ്‌ ഹാറൂണ്‍ അല്‍ റഷീദ്‌, 70 വര്‍ഷമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവനാണ് താനെന്നും ആ ജനങ്ങളില്‍ നിന്നുള്ള പഠനമാണ് തന്റെ വിദ്യാഭ്യാസമെന്നും വി.എസ്.

സോളാര്‍ കേസ്: ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വി.എസിന് നല്‍കാമെന്നു കോടതി

സോളാര്‍ കേസില്‍ ശ്രീധരന്‍ നായര്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് പ്രതിപക്ഷ നേതാവ് വി.എസ്‌ അച്യുതാനന്ദന്‌ നല്‍കാന്‍ കോടതി ഉത്തരവ്‌. പത്തനംതിട്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയുടെതാണ് ഉത്തരവ്. ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയും സരിത എസ്‌ നായരുടെ റിമാന്‍ഡ്‌ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടാണ്‌ വി എസ്‌ കോടതിയെ സമീപിച്ചത്‌.  

 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയുണ്ടായ അക്രമത്തില്‍ വ്യാപക പ്രതിഷേധം

ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് 22 പേരെ അറസ്റ്റ് ചെയ്തു. പി.ജയരാജന്‍ , എം.വി ജയരാജന്‍ , പി.കെ ശ്രീമതി, സി.കൃഷ്ണന്‍, കെ.കെ നാരായണന്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ക്കെതിരെയും കേസെടുക്കുമെന്നും സൂചനയുണ്ട്

കാര്യകാരി മണ്ഡലും കേരളമെന്ന ടൈംബോംബും

ഇസ്ലാമിക ഭീകരവാദത്തിന്റെ നഴ്‌സറിയായി കേരളം മാറിയിരിക്കുന്നു എന്ന ആശയത്തെ ജനങ്ങളിലേക്കെത്തിക്കുക എന്നതുതന്നെയാവണം കേരളത്തെ കാര്യകാരി മണ്ഡലിനുള്ള വേദിയാക്കിയതിലൂടെ ആർ.എസ്.എസ്സ് ഉദ്ദേശിക്കുന്നത്. ഇത് മതാടിസ്ഥാനത്തിലുള്ള ചേരിതിരിവുകളിലേക്ക് പൊതുസമൂഹത്തെ നയിക്കാനിടയുള്ളത് മുൻകൂട്ടികണ്ട് മുസ്ലീം ലീഗും മുന്നണി രാഷ്ട്രീയവും പക്വമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചില്ലെങ്കിൽ കൊടുക്കേണ്ടിവരുന്ന വില വലുതാകും.

കല്ലേറില്‍ മുഖ്യമന്ത്രിയ്ക്ക് പരിക്ക്

എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെയുണ്ടായ കല്ലേറില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് പരിക്കേറ്റു.

ജാമ്യത്തിന് വ്യാജരേഖ: ബിജു രാധാകൃഷ്ണന്റെ അമ്മ അറസ്റ്റില്‍

 വ്യാജരേഖകളുമായി ജാമ്യക്കാരെ ഹാജരാക്കിയ കേസില്‍ ബിജു രാധാകൃഷ്ണന്റെ അമ്മ രാജമ്മാളിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉമ്മന്‍ചാണ്ടിയുടെ പേരു പറയാന്‍ കോടതിക്ക് പോലും ഭയം: വി.എസ് അച്യുതാനന്ദന്‍

ഭൂമി തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരു പറയാന്‍ കോടതിക്ക്‌ ഭയമാണെന്ന്‌ വി.എസ്‌ അച്യുതാനന്ദന്‍. സര്‍പ്പത്തെ കാണുന്ന ഭയപ്പാടോടെയാണ്‌ കോടതി ഉമ്മന്‍ചാണ്ടിയെ കാണുന്നതെന്നും വി.എസ്‌