Skip to main content
കൊട്ടാരക്കര

rajammalസോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ അമ്മ രാജമ്മാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജരേഖകളുമായി ജാമ്യക്കാരെ ഹാജരാക്കിയ കേസിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ രാജമ്മാളിനെ റിമാന്‍ഡ് ചെയ്തു.

 

ആദ്യഭാര്യ രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ബിജു കോടതിയില്‍ നിന്നും ജാമ്യം നേടിയത് വ്യാജരേഖകള്‍ ചമച്ചായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടത്തെിയിരുന്നു. തുടര്‍ന്ന് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ഈ കേസിലാണ് ഇപ്പോള്‍ രാജമ്മാളിനെ അറസ്റ്റ് ചെയ്തത്. രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടാംപ്രതിയായ ഇവര്‍ക്ക് ഒരാഴ്ചമുമ്പ് കൊട്ടാരക്കര കോടതി ജാമ്യം അനുവദിച്ചിരുന്നു.

 

സോളാര്‍ തട്ടിപ്പുകേസില്‍ ബിജു പിടിയിലായതിനുശേഷം ഹൈക്കോടതിയില്‍ നിന്നും ഇവര്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.