Skip to main content

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപീകരിച്ചു

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ അത് ബാധിക്കാനിടയുള്ള പ്രദേശത്തെ ജനപ്രതിനിധികള്‍, കര്‍ഷക സംഘടനകള്‍, പരിസ്ഥിതി-സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ യോഗം വിളിച്ച് സമിതി അഭിപ്രായം സ്വരൂപിക്കും

സൂര്യനെല്ലികേസ്: കുര്യനെതിരായ തുടരന്വേഷണ ഹര്‍ജി തള്ളി

കേസിലെ പ്രതി ധർമ്മരാജന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കുര്യനെതിരെ തുടരന്വേഷണം നടത്തണമെന്നായിരുന്നു പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ആവശ്യം

ഡാറ്റാ സെന്റര്‍ കേസില്‍ മുഖ്യമന്ത്രിയെ കക്ഷിചേര്‍ക്കണമെന്ന് നന്ദകുമാര്‍

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് സി.ബി.ഐ അന്വേഷണത്തിന്റെ കാര്യം കോടതിയെ അറിയിച്ചതെന്ന് ചൂണ്ടിക്കാട്ടി അഡ്വക്കെറ്റ് ജനറല്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സാഹചര്യത്തിലാണ് നന്ദകുമാര്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്

ന്യൂ ജനറേഷന്‍ സിനിമയും മൂല്യങ്ങളും തമ്മില്‍

സൂപ്പർഹീറോകളാണ് വൃത്തികേടുകൾ കാണിക്കുന്നതെങ്കിൽ അത്  ഹീറോയിസമാക്കി  വാഴ്ത്തപ്പെടുന്ന അവസ്ഥയിലേക്ക് പഴയ ജനറേഷൻ സിനിമ മലയാള സിനിമയെ കൊണ്ടെത്തിച്ചു. ആ കാലഘട്ടത്തിലാണ് യഥാർഥത്തിൽ മലയാള സിനിമയിലെ മൂല്യങ്ങളുടെ പൊളിച്ചടുക്കല്‍ നടന്നത്.

സംസ്ഥാനത്തെ ദേശീയ പാതകളുടെ വീതി 45 മീറ്ററാക്കാന്‍ ധാരണയായി

പ്രാദേശികമായ എതിര്‍പ്പുകള്‍ ഉടന്‍ പരിഹരിച്ച് ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി കലക്ടര്‍ക്കു നിര്‍ദേശം നല്‍കി

ഹിന്ദുവിന്റെ തലപ്പത്തെ മാറ്റങ്ങള്‍ ആശ്വാസകരം

ഒരു സഹപ്രസിദ്ധീകരണത്തെ ശത്രുവായി കാണുന്ന, അതിന്റെ പരാജയമാണ് തങ്ങളുടെ വിജയം എന്നു വിശ്വസിക്കുന്ന മാധ്യമത്തിന് എന്തു എഡിറ്റോറിയല്‍ ഗുണനിലവാരം അവകാശപ്പെടാനാകും. മാറാന്‍ പാടില്ലാത്തത് മാറുന്നതു കണ്ടപ്പോഴാകണം ഹിന്ദു ഇപ്പോഴത്തെ മാറ്റത്തിന് തയ്യാറായത്.

ഋഷിരാജ് സിങ്ങ് താങ്കളാണ് യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍: മോഹന്‍ലാല്‍

‘കംപ്ലീറ്റ്‌ ആക്ടര്‍’ എന്ന തന്റെ ബ്ലോഗിലാണ് മോഹന്‍ലാല്‍ ഋഷിരാജ് സിംങ്ങിനെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് കമ്മീഷണറായി ഋഷിരാജ് സിങ്ങ് ചുമതലയേറ്റതിനു പുറകെ നടപ്പിലാക്കിയ പരിഷ്കാരങ്ങളെയാണ് മോഹന്‍ലാല്‍ എടുത്തു പറഞ്ഞിരിക്കുന്നത്

പാരിപ്പള്ളി ഐ.ഒ.സിയില്‍ തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചു

ബോണസ് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്

കല്‍ക്കരിയിലെ കുടുക്കുകള്‍

അഴിമതി നിരോധന നിയമം അനുസരിച്ച് സി.ബി.ഐ രെജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വയം കക്ഷി  ചേര്‍ന്ന് സ്വന്തം ഭാഗം വാദിക്കുന്ന പ്രവൃത്തിയാണ്‌ പി.എം.ഒ ചെയ്തത്. കേസ് തുടര്‍ന്നാല്‍ പ്രധാനമന്ത്രിയെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം, കേസ് പിന്‍വലിച്ചാല്‍ കോടതിയെ ഭയക്കണം എന്നതാണ് സി.ബി.ഐയുടെ അവസ്ഥ. ആരു കുടുങ്ങും?