Skip to main content
കൊച്ചി

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് 16.99 കോടി രൂപ ലാഭ വിഹിതമായി കേന്ദ്രസര്‍ക്കാരിന് നല്‍കി. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ്‌ കമ്പനി കേന്ദ്രസര്‍ക്കാരിന് ലാഭവിഹിതം നല്‍കുന്നത്. കേന്ദ്ര ഷിപ്പിങ് വകുപ്പ് മന്ത്രി ജി.കെ. വാസന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് സി.എം.ഡി കെ. സുബ്രഹ്മണ്യന്‍ തുകയുടെ ചെക്ക് കൈമാറി.

 

2005-2006 കാലഘട്ടത്തില്‍ 373 കോടി രൂപയായിരുന്നു കമ്പനിയുടെ മൊത്തം വരുമാനം. 2012 -13 കാലഘട്ടത്തില്‍ ഇത് അഞ്ചുമടങ്ങായി വര്‍ധിച്ച് 1554 കോടി രൂപയായി. കമ്പനിയുടെ ലാഭവും ഇക്കാലയളവില്‍ 94 കോടിയില്‍ നിന്ന് ഇരട്ടിയായി വര്‍ധിച്ച് 185 കോടി രൂപയായി മാറി. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് നീറ്റിലിറക്കാനായി എന്നതാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിന്‍റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പ്രവര്‍ത്തന നേട്ടം.

 

കപ്പല്‍ നിര്‍മാണം, അറ്റകുറ്റപ്പണി എന്നിവയുമായി ബന്ധപ്പെട്ട വ്യവസായ രംഗം കടുത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കാലയളവിലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് മികച്ച പ്രവര്‍ത്തനം കാഴ്ച വക്കുന്നത്.