Skip to main content

പീതാംബരക്കുറുപ്പ് എം.പി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് നടി ശ്വേത മേനോന്‍

പരാതിനല്‍കിയാല്‍  നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും. ‘അമ്മ’യുമായി ആലോചിച്ച് പരാതി നല്‍കുമെന്ന് ശ്വേത.

എഴുത്തച്ഛന്‍ പുരസ്കാരം എം. കെ. സാനുവിന്

മലയാള സാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സമ്മാനിക്കുന്ന പരമോന്നത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരം പ്രൊഫസര്‍ എം. കെ. സാനുവിന്.

ഡാറ്റാസെന്റര്‍ കേസ്: സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ വിജ്ഞാപനമായി

ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനം ഇനി കേന്ദ്ര പഴ്സനല്‍ മന്ത്രാലയത്തിനു കൈമാറും. അതിനുശേഷമാകും അന്വേഷണം പ്രഖ്യാപിക്കുക. 

കേരളത്തിന്റെ മനോരോഗവും അക്രമവും

സ്മാരകം കത്തിക്കുന്നവരും ഓഫീസ് കത്തിക്കുന്നവരും ഏതു പ്രസ്ഥാനത്തിൽ പെട്ടവരാണെങ്കിലും സാമൂഹ്യവിരുദ്ധർ എന്നതിനേക്കാളുപരി മാനസിക രോഗികളാണ്. മുറിവേറ്റിട്ടുണ്ടെന്ന് ബോധ്യപ്പെടുത്താനായി മാധ്യമപ്രവർത്തകരുടെ മുന്നിൽ പരസ്യമായി നെഞ്ചത്തൊട്ടിച്ചിരുന്ന പ്ലാസ്റ്റർ ഇളക്കികാണിച്ച മുഖ്യമന്ത്രിയും ആരോഗ്യകരമായ ഒരു  പ്രവൃത്തിയിലല്ല ഏർപ്പെട്ടത്.

കണ്ണൂര്‍ ഡി.സി.സി ഓഫീസിനുനേരെ ആക്രമണം

കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലും പാര്‍ട്ടി ഓഫീസുകള്‍ക്ക് സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ കണ്ണൂരിലെ പോലീസ് ഇരട്ടസമീപനമാണ് സ്വീകരിക്കുന്നതെന്ന് ജില്ലാ നേതൃത്വം ആരോപിച്ചു

സെന്‍കുമാറിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റര്‍: എസ്.ഡി.പി.ഐക്കെതിരെ കേസെടുത്തു

സംസ്ഥാന ഇന്റലിജന്‍സ് മേധാവി ടി.പി സെന്‍കുമാര്‍ ജാതി തിരുത്തി ജോലി നേടിയെന്ന പോസ്റ്റര്‍ പ്രചരിപ്പിച്ചതിന് എസ്.ഡി.പി.ഐക്കെതിരെ പോലീസ് കേസെടുത്തു

പി.കൃഷ്ണപിള്ള സ്മാരകത്തിന് തീവെച്ചു

മുഹമ്മയ്ക്ക് സമീപം കണ്ണറങ്ങാട്ട് സഖാവ് പി.കൃഷ്ണപിള്ള സ്മാരകത്തിന് ബുധനാഴ്ച രാത്രി തീവച്ചു. കൃഷ്ണപിള്ളയുടെ പ്രതിമയും അടിച്ചു തകര്‍ത്തിട്ടുണ്ട്.

കെ.എസ്.ഇ.ബിയെ മൂന്നായി വിഭജിച്ച് കമ്പനിയാക്കാന്‍ അനുമതി

2003 ലെ കേന്ദ്ര വൈദ്യുതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ ഉല്‍പ്പാദനം, വിതരണം, പ്രസരണം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളാക്കി വിഭജിച്ച് പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം