Skip to main content
തിരുവനന്തപുരം

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെയുള്ള ഡാറ്റാ സെന്റര്‍ കേസ് സി.ബി.ഐക്ക് കൈമാറാന്‍  സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനം ഇനി കേന്ദ്ര പഴ്സനല്‍ മന്ത്രാലയത്തിനു കൈമാറും. അതിനുശേഷമാകും അന്വേഷണം പ്രഖ്യാപിക്കുക. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ട് വിജ്ഞാപനമിറക്കാന്‍ തീരുമാനിച്ചത്.

 

ടി.ജി നന്ദകുമാറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം വിജ്ഞാപനം പുറത്തിറക്കാന്‍ തീരുമാനിച്ചത്. കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് അറ്റോര്‍ണി ജനറല്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഇത് യു.ഡി.എഫില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്.

 

2012 മാര്‍ച്ച് ആറിന് കേസ് സി.ബി.ഐക്കു വിടാന്‍ ധാരണയായിരുന്നെങ്കിലും ഔദ്യോഗിക തീരുമാനമെടുത്തിരുന്നില്ല. ഇത് വിമര്‍ശനത്തിനു കാരണമായിരുന്നു