ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനം: കൊളീജിയം യോഗം ബുധനാഴ്ച
ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീംകോടതി നിയമനം ചര്‍ച്ച ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൊളീജിയം യോഗം വിളിച്ചു. വരുന്ന ബുധനാഴ്ചയാണ് യോഗം ചേരുക. നിയമന ശുപാര്‍ശ വീണ്ടും കേന്ദ്രസര്‍ക്കാരിന് നല്‍കുമെന്നാണ് സൂചന.