ദയാവധത്തിന് സുപ്രീം കോടതിയുടെ അനുമതി
ദയാവധത്തിന് ഉപാധികളോടെ സുപ്രീം കോടതിയുടെ അനുമതി. ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഉറപ്പായ രോഗികള്‍ക്ക് ദയാവധം അനുവദിക്കാമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.
Artificial intelligence
ദയാവധത്തിന് ഉപാധികളോടെ സുപ്രീം കോടതിയുടെ അനുമതി. ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഉറപ്പായ രോഗികള്‍ക്ക് ദയാവധം അനുവദിക്കാമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഹാദിയയും ഷെഫീന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി അസാധുവാക്കി. ഹൈക്കോടതി ഉത്തരവിന് എതിരെ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധിയുണ്ടായിരിക്കുന്നത്.
മുന്‍ ധനമന്ത്രി കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവിലെ വിജിലന്‍സ് അന്വേഷണം നടക്കട്ടെ എന്നും, അതില്‍ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
'ഒരു അഡാര്‍ ലൗ' എന്ന ഒമര്‍ ലുലു ചിത്രത്തിലെ 'മാണിക്യ മലരായ പൂവി..' ഗാനത്തിനെതിരായി രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്മേലുള്ള തുടര്‍ നടപടികള്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തു.
തനിക്കെതിരെ തെലുങ്കാന പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്. ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയ വാര്യര്‍ സുപ്രീം കോടതിയെ സമീപിച്ചു. മാണിക്യ മലരായ പൂവി എന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ചിത്രീകരിച്ചു എന്നാരോപിച്ച്, ഹൈദരാബാദിലെഒരു കൂട്ടം യുവാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് പ്രിയക്കും സംവിധായകന്‍ ഒമര്‍ ലുലുവിനുമെതിരെ കേസെടുത്തത്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സ്വന്തം സ്വത്ത് വിവരങ്ങളുടെ കൂടെ ആശ്രിതരുടെ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി. സ്വത്തു വിവരങ്ങള്‍ക്ക് പുറമെ വരുമാനത്തിന്റെ ഉറവിടവും വ്യക്തമാക്കണമെന്ന് വിധിയില്‍ പറയുന്നുണ്ട്.