കേന്ദ്രസര്‍ക്കാര്‍ മാറി നില്‍ക്കുന്നത് കുറ്റകരം: ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത പുനഃസ്ഥാപിക്കണം
ലോകത്തെ ഏറ്റവും വലിയ ജനായത്ത സംവിധാനം അപകടത്തിലേക്ക് നീങ്ങുന്നതിന്റെ വ്യക്തമായ സൂചനയാണ് നാല് സുപ്രീം കോടതി ജഡ്ജിമാര്‍ സംയുക്തമായി ഇന്ത്യയുടെ ചീഫ് ജസ്റ്റിനെതിരെ പത്രസമ്മേളനം നടത്തിയത്. ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞത് സുപ്രീം കോടതി ഭരണം കുത്തഴിഞ്ഞ അവസ്ഥയിലാണെന്നാണ്.