സ്ഥാനാര്‍ത്ഥികള്‍ ആശ്രിതരുടെ സ്വത്തും വെളിപ്പെടുത്തണം: സുപ്രീം കോടതി

Glint staff
Fri, 16-02-2018 06:23:53 PM ;
Delhi

supreme-court

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സ്വന്തം സ്വത്ത് വിവരങ്ങളുടെ കൂടെ ആശ്രിതരുടെ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി. ഇതിനാവശ്യമായ ഭേദഗതികള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ലോക് പ്രഹരി എന്ന സന്നദ്ധ സംഘടന നല്‍കിയ പൊതു താത്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതി സുപ്രധാന വിധി പറഞ്ഞിരിക്കുന്നത്.

 

സ്ഥാനാര്‍ത്ഥികള്‍ സ്വത്തു വിവരങ്ങള്‍ക്ക് പുറമെ വരുമാനത്തിന്റെ ഉറവിടവും വ്യക്തമാക്കണമെന്ന് വിധിയില്‍ പറയുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞ് കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ചില പ്രതിനിധികളുടെ ആസ്തി  ഇരട്ടിയായും രണ്ടിരട്ടിയായും വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എന്‍.ജി.ഒയുടെ ഹര്‍ജി. ജസ്റ്റിസ് ജെ ചെലമേശ്വര്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

 

നിലവില്‍ സ്ഥാനാര്‍ഥികള്‍ തന്റെയും പങ്കാളിയുടെയും സ്വത്ത് വിവരങ്ങളാണ് വെളിപ്പെടുത്തി വന്നിരുന്നത്.

 

 

Tags: