ഗുവാഹത്തി കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാരും സി.ബി.ഐയും സുപ്രീം കോടതിയിലേക്ക്
സി.ബി.ഐയുടെ രൂപീകരണം അസാധുവാണെന്ന ഗുവാഹത്തി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാരും സി.ബി.ഐയും തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കും
സി.ബി.ഐയുടെ രൂപീകരണം അസാധുവാണെന്ന ഗുവാഹത്തി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാരും സി.ബി.ഐയും തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കും
നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഫയാസിന്‍്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു
നിയമനിര്‍മാണത്തിലൂടെ മാത്രമെ കുറ്റാന്വേഷണ ഏജന്‍സിക്ക് രൂപം നല്‍കാവൂ. സി.ബി.ഐയെ കുറ്റാന്വേഷണസേനയായി കാണാനാവില്ലെന്ന് ജസ്റ്റിസുമാരായ ഇക്ബാല്‍ അഹമ്മദ് അന്‍സാരിയും ഇന്ദിര ഷായും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി
ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനം ഇനി കേന്ദ്ര പഴ്സനല്‍ മന്ത്രാലയത്തിനു കൈമാറും. അതിനുശേഷമാകും അന്വേഷണം പ്രഖ്യാപിക്കുക.
സോളാര്‍ കേസില്‍ ശ്രീധരന്‍ നായര്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് നല്‍കാന്‍ കോടതി ഉത്തരവ്. പത്തനംതിട്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയും സരിത എസ് നായരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടാണ് വി എസ് കോടതിയെ സമീപിച്ചത്.
കല്‍ക്കരിപ്പാടം കേസില്‍ മൻമോഹൻ സിങ്ങിൽ നിന്ന് വിവരം ശേഖരിക്കുന്നതിന്റെ ഭാഗമായി സി.ബി.ഐ പ്രധാനമന്ത്രിയുടെ ഓഫീസിന് ചോദ്യാവലി കൈമാറി.