ബാര്‍ കോഴ: ശങ്കര്‍ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്
ബാര്‍ കോഴ കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ്.
ബാര്‍ കോഴ കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ്.
മന്ത്രിയായിരിക്കെ വ്യവസായ വകുപ്പില്‍ ബന്ധുക്കളെ നിയമിച്ചെന്ന ആരോപണത്തില്‍ ജയരാജനെതിരായ എഫ്.ഐ.ആര്‍ ഫയലിൽ സ്വീകരിച്ചാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നടപടി.
അഴിമതിക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിക്കൊണ്ട് കേരള സമൂഹത്തിന്റെ ഏതാണ്ട് മുഴുവൻ അംഗീകാരത്തോടും വിജിലൻസ് ഡയറക്ടർ സ്ഥാനത്തു തുടരുന്ന ഡോ.ജേക്കബ് തോമസ്സിന് ധാർമ്മികമായി ആ സ്ഥാനത്തിരിക്കാനുള്ള അർഹതയിൽ ഇടിവു വന്നിരിക്കുകയാണ്.
ജേക്കബ് തോമസിന്റെ പ്രതികാര നടപടികളല്ല ഇതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി അധികാരസ്ഥാനം ഉപയോഗിച്ച് വ്യക്തികളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതും അഴിമതിയുടെ രൂപം തന്നെയാണ്.
അനധികൃത സ്വത്ത് സമ്പാദിച്ചതായ ആരോപണത്തില്‍ മുന്‍മന്ത്രിയും ഇരിക്കൂര്‍ എം.എല്‍.എയുമായ കെ.സി. ജോസഫിനും ഐ.എ.എസ് ഉദ്യോഗസ്ഥനായ ടോം ജോസിനുമെതിരെ വിജിലൻസ് കേസ്. ടോം ജോസിന്‍റെ കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഫ്ലാറ്റുകളിൽ വിജിലൻസ് വെള്ളിയാഴ്ച പരിശോധന നടത്തി. യു.ഡി.എഫ് ഭരിച്ചിരുന്ന അഞ്ച് വര്‍ഷക്കാലത്തെ കെ.സി ജോസഫിന്‍റെയും കുടുംബത്തിന്‍റെയും വരുമാനം സംബന്ധിച്ച് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ അഡീഷനൽ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ വീട്ടില്‍ വിജിലൻസ് ബുധനാഴ്ച പരിശോധന നടത്തി. ഇതിന് പിന്നാലെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയെ കണ്ട് അതൃപ്തി അറിയിച്ചു. ഐ.എ.എസ് അസോസിയേഷന്‍ ജേക്കബ് തോമസിനെതിരെ പരാതി നല്‍കുമെന്നാണ് വിവരം.