Skip to main content

സ്വത്ത്‌ കേസ്: ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍; വീണ്ടും ചോദ്യം ചെയ്യും

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ. ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബാബുവിനെ വീണ്ടും ചോദ്യം ചെയ്തേക്കും.

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ ലാലിനെതിരെ വിജിലന്‍സ് ദ്രുതപരിശോധന

ആനക്കൊമ്പ് കൈവശം വെച്ച കേസില്‍ നടന്‍ മോഹന്‍ ലാലടക്കമുള്ളവര്‍ക്ക് എതിരെ ദ്രുതപരിശോധന നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഡിസംബർ 13 നകം റിപ്പോർട്ട്​ സമർപ്പിക്കാന്‍ വിജിലൻസ്​ ഡയറക്​ടറോട്​ കോടതി നിർദേശിച്ചിട്ടുണ്ട്. വനം വകുപ്പ് മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്​ണ​നെതിരെയും ആനക്കൊമ്പ്​ കൈമാറിയവർക്കെതിരെയും അന്വേഷണം നടത്താൻ​ കോടതി നിർദേശിച്ചിട്ടുണ്ട്​.

 

മന്ത്രി ഇ.പി ജയരാജനെതിരെ വിജിലന്‍സ് അന്വേഷണം

ബന്ധു നിയമനങ്ങളെ ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന് എതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തും. ഇത് സംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാര്‍ കോഴ കേസ്: വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം

ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡി, എസ്.പി ആര്‍. സുകേശന്‍ എന്നിവര്‍ക്കെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.

കെ.എം മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു

ചിങ്ങവനത്തെ സ്വകാര്യ ബാറ്ററി നിർമാണ യൂണിറ്റിന്​ നികുതി ഇളവ്​ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ മുൻ ധനമന്ത്രി  കെ.എം മാണിയെ വിജിലൻസ്​ ചോദ്യം ചെയ്​തു. സെപ്​റ്റംബർ 13 ന്​ നാട്ടകം സര്‍ക്കാര്‍ ഗസ്​റ്റ് ​ഹൗസിൽ വിളിച്ചുവരുത്തിയാണ്​ വിജിലൻസ്​ ​മാണിയുടെ മൊഴിയെടുത്തത്​.

 

ഹൈക്കോടതിയില്‍ വിജിലന്‍സ് കേസിനെതിരെ മാണിയ്ക്ക് വേണ്ടി കെ.എം ദാമോദരന്‍

വിജിലന്‍സ് റജിസ്റ്റർ ചെയ്ത രണ്ട് കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നേരത്തെ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി പരിഗണിച്ചിരുന്ന ദാമോദരന്‍ ഹാജരായത്.

Subscribe to Mir Yar Baloch