അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ. ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചതായി റിപ്പോര്‍ട്ട്. ബാബുവിന്റെ ബിനാമിയെന്ന് കരുതപ്പെടുന്ന ബാബുറാം മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കും മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും അയച്ച കത്തുകള്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തി. ബാബുറാമും കെ ബാബുവും തമ്മിലുള്ള ഫോണ്‍ രേഖകളുടെ വിലരങ്ങളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബാബുവിനെ വീണ്ടും ചോദ്യം ചെയ്തേക്കും.
ബാര്‍ കോഴക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യമാണ് 2015 നവംബർ 14ന് അയച്ച കത്തിലുള്ളത്. ബാര്‍ കോഴക്കേസ് ചിലരെ തകര്‍ക്കുന്നതിനുവേണ്ടി ബോധപൂര്‍വം കെട്ടിച്ചമച്ചതാണെന്ന് കത്തില്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് നേതാവാണെന്ന് പരിചയപ്പെടുത്തിയാണ് കത്തയച്ചിട്ടുള്ളത്.
മന്ത്രി ബാബുവും ബാബുറാമും തമ്മിലുള്ള ബന്ധത്തിന്റെ തെളിവായാണ് കത്തിനെ വിജിലന്‍സ് കാണുന്നത്.